തിരുവനന്തപുരം: കടകൾ എല്ലാദിവസവും തുറക്കാൻ അനുവാദം നല്‍കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കാനേ ഉപകരിക്കൂ. സര്‍ക്കാര്‍ ഒാഫിസുകളും ബാങ്കുകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതരത്തില്‍ ജോലിസമയം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണം. 18 വയസ്സിന് മുകളിലുള്ള വിദ്യാർഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ എല്ലാവര്ക്കും വാക്സിനേഷന് നല്‍കിയശേഷം പ്രവര്‍ത്തിക്കണം.
പത്തോ പതിനഞ്ചോ കുട്ടികള്‍ അടങ്ങുന്ന ബാച്ചുകളാക്കി ഷിഫ്റ്റ് അടിസ്ഥാനം പരിഗണിക്കാം. കുടുംബങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനായി നിയന്ത്രിത തോതില്‍ ടൂറിസം മേഖല തുറക്കുന്നത് പരിഗണിക്കാം. ചടങ്ങുകളിലും ആഘോഷങ്ങളിലും നിലവിലെ നിയന്ത്രണങ്ങള്‍ തുടരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ വാക്സിന് പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അപലപനീയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്. കേരളത്തിനാവശ്യമായ തോതില്‍ വാക്സിന് നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്സിന് വിതരണത്തില്‍ അങ്ങേയറ്റം ശുഷ്കാന്തിയാണ് സംസ്ഥാനം കാണിക്കുന്നത്.
നല്കിയ വാക്സിന് ഒരു തുള്ളി പോലും പാഴാക്കാതെ വിതരണം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഇക്കാര്യം ബോധ്യമായിട്ടും വാക്സിന് അനുവദിക്കുന്നതില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഈ ഒളിച്ചുകളി ഉടനടി അവസാനിപ്പിക്കണമെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.