കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: നയതന്ത്ര പാർസൽ കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തെക്കുറിച്ച സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.രാഷ്ട്രീയരംഗത്തെ പ്രമുഖർക്ക് സ്വർണക്കടത്തുമായി ബന്ധമുള്ളതിനാൽ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണം.

വിദേശപര്യടനങ്ങൾ ദുരുപയോഗപ്പെടുത്തി സ്വർണക്കടത്ത് നടത്തിയെന്ന ആരോപണം ഗൗരവതരമാണ്. 2016 മുതലുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ അന്വേഷിക്കണം. പിണറായി വിജയനെതിരെ ഗൗരവമുള്ള ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി അന്വേഷണം നേരിടുകയാണ് മാന്യമായ രീതി.ആരോപണം ദുരുദ്ദേശപരമാണെങ്കിൽ അതും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Should be investigated under court supervision - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.