കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിെൻറ െകാലപാതക അന്വേഷണം സി.ബി.െഎക്ക് വിട്ട സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനിടെ സംഭവത്തിനുശേഷം 22ാം ദിവസം സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ചിെൻറ നടപടി അനുചിതമാണെന്നുൾപ്പെടെ ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് ഉത്തരവ്.
ക്രിമിനൽ റിട്ട് പെറ്റീഷൻ വിധിക്കെതിരായ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചിന് പരിഗണിക്കാനാവില്ലെന്ന് 1992ലെ ഹൈകോടതി അഞ്ചംഗ െബഞ്ചിെൻറ വിധി ഉദ്ധരിച്ച് ഷുഹൈബിെൻറ മാതാപിതാക്കളുടെ അഭിഭാഷകൻ വാദമുന്നയിച്ചു. കൊലപാതകം നടന്ന മട്ടന്നൂര്‍ പ്രദേശം പഴയ മദ്രാസ് പ്രവിശ്യയിലെ മലബാര്‍ ജില്ലയില്‍പെടുന്ന ഭാഗമാണ്. 1956ലെ സംസ്ഥാന പുനഃസംഘാടന നിയമവും മറ്റും പരിശോധിക്കുമ്പോള്‍ ഈ പ്രദേശം സംബന്ധിച്ച ചില അപ്പീലുകള്‍ പരിഗണിക്കാന്‍ ഹൈകോടതിക്ക് അധികാരമില്ല. അപ്പീൽ ഹരജി സുപ്രീംകോടതിയിൽ നൽകാനേ കഴിയൂവെന്നും അഭിഭാഷകൻ വാദിച്ചു.
ഇക്കാര്യത്തിൽ ആദ്യം വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് കേസ് ഇൗ മാസം 23ന് പരിഗണിക്കാൻ മാറ്റി.
അപ്പീല്‍ പരിഗണിക്കാന്‍ കഴിയില്ലെങ്കില്‍ അതിന് കാരണമായ ഹരജി സിംഗിൾ ബെഞ്ച് എങ്ങനെ പരിഗണിെച്ചന്ന് ഡിവിഷന് ബെഞ്ച് ആരാഞ്ഞു. അപ്പീലിെൻറ കാര്യത്തിൽ മാത്രമാണ് വ്യവസ്ഥയെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് അഭിഭാഷകന് ചോദിച്ചു. സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടശേഷം പൊലീസ് തെളിവുകൾ നശിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഉന്നയിച്ച വാദം ശരിയാണെങ്കിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഒന്നാെണന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ഡിവിഷൻ ബെഞ്ചിന് അപ്പീല്‍ കേള്‍ക്കാന്‍ അധികാരമില്ലെന്ന മാതാപിതാക്കളുടെ വാദത്തില്‍ സർക്കാറിനോട് കോടതി വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.