െകാച്ചി: സിസ്റ്റർ അഭയ കേസിലെ പ്രതിസ്ഥാനത്തുനിന്ന് ഫാ. ജോസ് പുതൃക്കയിലിനെ ഒഴിവാക്കിയത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി സി.ബി.ഐയുടെയടക്കം വിശദീകരണം തേടി. സാക്ഷി മൊഴികളും മറ്റു തെളിവുകളും ഉണ്ടായിട്ടും ജോസ് പൂതൃക്കയിൽ വിചാരണ നേരിടേണ്ടെന്ന സി.ബി.െഎ കോടതി ഉത്തരവിനെതിരെ അഭയ ആക്ഷൻ സമിതി കൺവീനറായിരുന്ന ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ച് ഉത്തരവ്.
രണ്ടാം പ്രതിയെ വിചാരണ ചെയ്യാൻ മതിയായ തെളിവ് കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് ഏഴിലെ വിധിയിൽ സി.ബി.െഎ കോടതി ജോസ് പൂതൃക്കയിലിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കിയത്. അതേസമയം, ഒന്നും രണ്ടും പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. പൂതൃക്കയിലിനെതിരായ തെളിവുകൾ പരിഗണിക്കാതെയാണ് ഒഴിവാക്കിയതെന്നാണ് ഹരജിയിലെ ആരോപണം.
പ്രതികളുടെ അറസ്റ്റ് നടന്നത് 2008 നവംബർ 18നാണ്. അഭയയുടെ മൃതദേഹം കണ്ടെത്തിയ ടെൻത് പയസ് കോൺെവൻറിന് എതിർവശത്തുള്ള ജറൂസലം ചർച്ചിലെ നൈറ്റ് വാച്ച്മാൻ ദിവസങ്ങൾക്കുശേഷം സി.ബി.െഎക്ക് നൽകിയ മൊഴി പൂതൃക്കക്ക് എതിരാണ്. അഭയ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പൂതൃക്കയിൽ എന്ന് കരുതുന്ന ഒരാൾ സ്കൂട്ടറിലെത്തി കോൺവെൻറിെൻറ മതിൽ ചാടിക്കടക്കുന്നത് കണ്ടതായാണ് മൊഴി. കുറേ ദിവസങ്ങൾക്ക് ശേഷം വീണ്ടും കണ്ടതായും പറഞ്ഞിട്ടുണ്ട്. ഇത് വിചാരണ നേരിടാൻ മതിയായ തെളിവാണ്.
അഭയ കൊല്ലപ്പെടുന്ന ദിവസം േകാൺവെൻറിൽ മോഷണത്തിന് കയറിയ അടക്ക രാജു എന്ന സാക്ഷി അന്നവിടെ രണ്ടു പേരെ കണ്ടുവെന്ന മൊഴി നൽകിയിട്ടുണ്ട്. സംഭവ ദിവസം കോൺവെൻറിൽ ഉണ്ടായിരുന്നതായി നാർക്കോ അനാലിസിസ് ടെസ്റ്റിൽ ഫാ. േജാസ് പൂതൃക്ക വെളിപ്പെടുത്തിയിരുന്നതായി രേഖയുണ്ട്. എന്നാൽ, വിധേയരാകുന്നവരുടെ സമ്മത പ്രകാരവും അഭിഭാഷകെൻറ സാന്നിധ്യത്തിലും വേണം ഇൗ ടെസ്റ്റ് നടത്താനെന്ന സുപ്രീം കോടതി ഉത്തരവിലെ മാർഗനിർദേശം പാലിച്ചിട്ടില്ലെന്ന കാരണത്താൽ ഇൗ തെളിവ് സി.ബി.െഎ കോടതി പരിഗണിച്ചിട്ടില്ല. എന്നാൽ, സുപ്രീം കോടതി ഉത്തരവുണ്ടായത് 2010ലാണെന്ന് ഹരജിയിൽ പറയുന്നു. 2008ൽ അറസ്റ്റും 2009ൽ നാർക്കോ അനാലിസിസ് ടെസ്റ്റും നടന്നു. 2010ലെ ഉത്തരവ് ഇവരുടെ കാര്യത്തിൽ ബാധകമാക്കേണ്ടതില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.