അലോക്​ വർമക്ക്​ സിസ്​ട്രയുടെ വക്കീൽ നോട്ടീസ്​

തിരുവനന്തപുരം: അലോക് കുമാർ വർമക്കെതിരെ മാനനഷ്ടം ആരോപിച്ച്​ സിസ്​ട്രയുടെ വക്കീൽ നോട്ടീസ്​. സിൽവർ ലൈൻ കൺസൽട്ടന്‍റായ സിസ്​ട്രയെ അപകീർത്തിപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലുടെ നിരന്തരം പ്രസ്താവനകൾ നടത്തുന്നെന്നാണ്​ ആരോപണം. അലോക് കുമാർ പ്രസിദ്ധീകരിച്ച അപകീർത്തികരമായ ലേഖനങ്ങൾ നിരുപാധികം പിൻവലിക്കുകയും 72 മണിക്കൂറിനുള്ളിൽ മാപ്പുപറയുകയും വേണമെന്നാണ്​ നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം നിയമനടപടികളിലേക്ക്​ നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്​.

സിൽവർ ലൈൻ വിഷയത്തിൽ നിരന്തരം വിമർശനമുന്നയിക്കുന്ന അലോക്​ കുമാറിനെതിരെ നേരത്തേ ​കെ-റെയിലും രംഗത്തെത്തിയിരുന്നു. നടപ്പാക്കാന്‍ കഴിയാത്ത ആശയങ്ങളുടെ തടവറയിലാണ് കെ-റെയിലെന്നായിരുന്നു മുന്‍ സിസ്ട്ര കണ്‍സൽട്ടന്‍റും റെയില്‍വേ മുൻ ചീഫ് എൻജിനീയറുമായ അലോക് കുമാര്‍ വര്‍മയുടെ ആരോപണം. യാത്രക്കാരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയതാണെന്നും 93 ശതമാനം അലൈൻമെന്‍റും ഉറപ്പില്ലാത്ത പ്രതലത്തിലൂടെയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

2018 ഡിസംബര്‍ നാലു മുതല്‍ 2019 മാര്‍ച്ച് 20 വരെ 107 ദിവസം മാത്രമാണ്​ പദ്ധതിയുടെ സാധ്യതാ പഠനത്തിനുള്ള ടീമിൽ അലോക്​വർമ പ്രവർത്തിച്ചതെന്നും ഡി.പി.ആര്‍ തയാറാക്കിയ ഘട്ടത്തില്‍ ഒരുദിവസം പോലും അദ്ദേഹം സിസ്ട്രയില്‍ ജോലി ചെയ്തിട്ടില്ലെന്നുമായിരുന്നു കെ-റെയിലിന്‍റെ മറുപടി. 

Tags:    
News Summary - Sistra's lawyer's notice to Alok Verma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.