ചെറുവത്തൂർ: കളിക്കുന്നതിനിടെ പരിക്കേറ്റ ശിവസൂര്യക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്. കയ്യൂർ ഞണ്ടാടിയിലെ കെ.പി. മനോജിെൻറ മകൻ ശിവസൂര്യക്കാണ് കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റത്.
ഇപ്പോൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ശിവസൂര്യ. ചികിത്സക്കായി ഇതിനകം ഭീമമായ തുക െചലവഴിച്ചുകഴിഞ്ഞു. വിദഗ്ധ ചികിത്സ നടത്തിയാൽ മാത്രമേ ശിവസൂര്യയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ. ഇതിന് വലിയ തുക ആവശ്യമാണ്.
സാധാരണക്കാരായ മനോജിെൻറ കുടുംബത്തിന് താങ്ങാൻ പറ്റാത്തതാണ് ഇപ്പോഴത്തെ െചലവ്. ഉദാരമതികളുടെ കനിവുണ്ടായാൽ മാത്രമേ തുടർ ചികിത്സ സാധിക്കൂ. ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് സി.പി.എം ഞണ്ടാടി ബ്രാഞ്ച് നേതൃത്വത്തിൽ വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
സഹായം കേരള ബാങ്ക് ചീമേനി ബ്രാഞ്ചിലുള്ള കൺവീനർ, ശിവസൂര്യ ചികിത്സ സഹായ കമ്മിറ്റി, SB A/C No:150 28 120 24 20003, IFSC No: IBKLO 450 TKD അക്കൗണ്ടിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9846563669 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.