ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുമായി ബി.ജെ.പി നേതാവ് ശോഭസുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ എന്തെങ്കിലും ഇടപെടൽ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാൻ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നാണ് അവർ പ്രതികരിച്ചത്.
സംസ്ഥാനത്തെ വികസനകാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വിഷയത്തിൽ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമാകാത്തതിനാൽ മോദി കേരളത്തിൽ എത്തുമ്പോൾ വിഷയത്തിൽ ഇടപെട്ടേക്കുമെന്നാണ് വിവരം.
കെ. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതുമുതലാണ് ശോഭ പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തത് ഒഴിച്ചാൽ ഒരു വർഷത്തോളമായി ബി.ജെ.പിയുടെ ഒരു പരിപാടിയിലും ശോഭ പങ്കെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.