കൊച്ചി: സമൂഹം നേരിടുന്ന പ്രധാന ഭീഷണിയായി സൈബര്‍ കുറ്റകൃത്യങ്ങള്‍ മാറിയ സാഹചര്യത്തിൽ ഉത്തരവാദിത്ത ബോധത്തോടെ സമൂഹ മാധ്യമങ്ങളെ ഉപയോഗിേക്കണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് ഹൈകോടതി. സമൂഹ മാധ്യമങ്ങള്‍ ആശയവിനിമയത്തില്‍ വിപ്ലവം കൊണ്ടുവരികയും സമൂഹത്തിന് വലിയ പ്രയോജങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വൻകിട കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും ഒരുക്കിക്കൊടുത്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൻറര്‍നെറ്റില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ കമൻറിട്ട മലപ്പുറം മേലാറ്റൂര്‍ സ്വദേശി ബിജുമോെൻറ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയാണ് ഉത്തരവ്.
സ്വകാര്യ വാര്‍ത്ത വെബ്‌സൈറ്റിലെ വാര്‍ത്തയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷജനകമായ കമൻറിട്ടു എന്ന കേസിലാണ് ഹരജിക്കാരനെതിരെ മേലാറ്റൂർ പൊലീസ് കേസെടുത്തത്. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചും മോശം പരാമർശം നടത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മതവിദ്വേഷം വളര്‍ത്തല്‍ (153എ) വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും ക്ഷമ ചോദിക്കുകയാണെന്നും ഹരജിക്കാരൻ ഹരജിയിൽ വ്യക്തമാക്കി. മതവൈരം വളര്‍ത്തണമെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലും അംഗമല്ലെന്നും ബിജുമോന്‍ വാദിച്ചു. എന്നാൽ, ബോധപൂർവമാണ് ബിജുമോന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും ജാമ്യഹരജിയെ എതിർത്ത സർക്കാർ ചൂണ്ടിക്കാട്ടി.
മതനിരപേക്ഷ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ മതവിശ്വാസത്തെയും വിശ്വാസങ്ങളെയും ഹനിക്കാനുള്ള സമ്പൂര്‍ണ ലൈസന്‍സല്ലെന്ന് കോടതി വ്യക്തമാക്കി. അവഹേളനാപരവും നിന്ദ്യവുമായ പരാമര്‍ശം നടത്തുന്നവര്‍ക്ക് അനുകൂലമായി നിലപാടെടുക്കാനാവില്ല. ഈ കമൻറുകള്‍ പ്രഥമദൃഷ്ട്യാ നിന്ദ്യമാണെന്ന് കേസ് ഡയറി പരിശോധിച്ച കോടതി ചൂണ്ടിക്കാട്ടി.
മുസ്‌ലിം മതവികാരം വ്രണപ്പെടണമെന്ന ഉദ്ദേശ്യത്തോടെ മുഹമ്മദ് നബിക്കെതിരെ ഇട്ട കമൻറ് ബോധപൂര്‍വമാണെന്ന് കരുതാം. വിദ്വേഷ ചിന്ത ഒരു മാനസിക അവസ്ഥയായതിനാല്‍ നേരിട്ടുള്ളതോ പ്രകടമായതോ ആയ തെളിവ് ലഭിക്കില്ല. സാഹചര്യ തെളിവ് വഴി മാത്രമേ ഈ കുറ്റം തെളിയിക്കാനാവൂ. എഫ്.ഐ.ആറില്‍ 295 എ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് കേസ് തള്ളാനോ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനോ കാരണമാവില്ല. അന്വേഷണത്തിെൻറ ഘട്ടങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് വേണ്ട വകുപ്പുകള്‍ ചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.