കേ​ര​ള​ത്തി​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്​

മൂ​പ്പ​ൻ​സ് സോ​ളാ​റും ചോ​യ്സ് ഫി​നാ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും

ചേ​ർ​ന്ന്​ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി.​എം സൂ​ര്യ ഘ​ർ പ​ദ്ധ​തി

കൊ​ച്ചി​യി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ

സൗരോർജ പദ്ധതി: മൂപ്പൻസ് സോളാറും സി.എഫ്​.പി.എല്ലും കൈകോർക്കുന്നു

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ഗാ​ർ​ഹി​ക സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്​ സൗ​രോ​ർ​ജ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ ‘മൂ​പ്പ​ൻ​സ് സോ​ളാ​ർ’ ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ ചോ​യ്സ് ഫി​നാ​ൻ​സു​മാ​യി (സി.​എ​ഫ്.​പി.​എ​ൽ) പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി സൂ​ര്യ ഘ​ർ റെ​സി​ഡ​ൻ​ഷ്യ​ൽ പ്രോ​ജ​ക്ടു​ക​ൾ​ക്ക്​ പ​ലി​ശ​ര​ഹി​ത വാ​യ്പ ല​ഭ്യ​മാ​ക്കി സൗ​രോ​ർ​ജ വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ങ്കാ​ളി​ത്തം. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ൾ​ക്ക്​ പ​ലി​ശ​ര​ഹി​ത വാ​യ്​​പ ല​ഭ്യ​മാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ഒ​രു​കോ​ടി വീ​ടു​ക​ളി​ൽ സോ​ളാ​ർ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ 2024 ഫെ​ബ്രു​വ​രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് പി.​എം സൂ​ര്യ​ഘ​ർ മു​ഫ്ത് ബി​ജി​ലി യോ​ജ​ന. ഒ​ന്ന​ര​ക്കോ​ടി​യോ​ളം വീ​ടു​ക​ളു​ള്ള കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ര​ണ്ടു​ല​ക്ഷ​ത്തി​ൽ താ​ഴെ വീ​ടു​ക​ളി​ൽ മാ​ത്ര​മാ​ണ് സോ​ളാ​ർ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. 10 ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ലെ​ങ്കി​ലും കു​റ​ഞ്ഞ സ​മ​യ​ത്തി​ന​കം സോ​ളാ​ർ സ്ഥാ​പി​ക്കാ​നാ​ണ് കേ​ര​ളം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഏ​ക​ദേ​ശം 500 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്ക്​ വ​രു​ന്ന​താ​ണ്​ ഈ ​പ​ദ്ധ​തി​യെ​ന്ന്​ പി.​എം സൂ​ര്യ ഘ​ർ പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന കെ.​എ​സ്.​ഇ.​ബി സ്​​റ്റേ​റ്റ്​ നോ​ഡ​ൽ ഓ​ഫി​സ​ർ നൗ​ഷാ​ദ് പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സൗ​ക​ര്യം അ​നു​സ​രി​ച്ച്​ 12 മാ​സം​കൊ​ണ്ട്​ വാ​യ്പ തി​രി​ച്ച​ട​ക്കു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ്​ പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണീ​യ​ത. ൂ​പ്പ​ൻ​സ് സോ​ളാ​ർ 2012ലാ​ണ് ആ​രം​ഭി​ച്ച​ത്. മി​ക​ച്ച സോ​ളാ​ർ ഇ.​പി.​സി ക​മ്പ​നി​ക്കു​ള്ള കേ​ര​ള സ​ർ​ക്കാ​റി​ന്റെ പു​ര​സ്കാ​രം ല​ഭി​ച്ച ക​മ്പ​നി കൂ​ടി​യാ​ണ് മൂ​പ്പ​ൻ​സ്. ആ​ഗോ​ള​ത​ല​ത്തി​ൽ 2024ലെ ​മി​ക​ച്ച സോ​ളാ​ർ ഇ.​പി.​സി ക​മ്പ​നി​ക്കു​ള്ള അ​വാ​ർ​ഡും മൂ​പ്പ​ൻ​സി​ന്​ ല​ഭി​ച്ചി​രു​ന്നു. മൂ​പ്പ​ൻ​സ് സോ​ളാ​റി​നെ 2024ലെ ​ഇ​ന്ത്യ​യി​ലെ എ​മ​ർ​ജി​ങ്​ സോ​ളാ​ർ ബ്രാ​ൻ​ഡാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. 5045 റെ​സി​ഡ​ൻ​ഷ്യ​ൽ പ്രോ​ജ​ക്ടു​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും മൂ​പ്പ​ൻ​സി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

Tags:    
News Summary - Solar project: Moopans Solar and CFPL join hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.