മദ്യപാനം: പിതാവിനെ തലക്കടിച്ച് ബോധംകെടുത്തിയ മകനും കൂട്ടാളിയും അറസ്റ്റിൽ

കറ്റാനം (ആലപ്പുഴ): മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകനും കൂട്ടാളിയും ചേർന്ന് പിതാവിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി. സംഭവത്തിൽ രണ്ടുപേരും പിടിയിലായി. ഇലിപ്പിക്കുളം ശാസ്താന്റനട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതിൽ വീട്ടിൽ രാജൻ പിള്ളയെ (62) ആക്രമിച്ച കേസിൽ മകൻ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയിൽ ഹരികുമാർ (52) എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബർ മൂന്നിനായിരുന്നു സംഭവം. രാജൻ പിള്ള മദ്യ ലഹരിയിൽ വന്നതിനെ മകൻ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്. ഇതിനിടെ തലക്ക് അടിയേറ്റ രാജൻ പിള്ള അബോധാവസ്ഥയിലായി. ഇദ്ദേഹത്തിന്റെ ഭാര്യ രാധമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സി.ഐ ശ്രീജിത്ത്‌, എസ്.ഐമാരായ നിതീഷ്, മധു, അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ, പ്രപഞ്ച ലാൽ, ഷൈബു, ഷിബു, മഹേഷ്‌ എന്നിവരാണ് പ്രതികളെ പിടികൂടിയത്. 

Tags:    
News Summary - Son and relative arrested for beating father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.