കോട്ടയം: മകൻ വിവാഹവാഗ്ദാനം നൽകിയശേഷം പിന്മാറിയ പെൺകുട്ടിക്ക് മകനവകാശപ്പെട്ട സ്വത്തെഴുതി നൽകി വിവാഹവും നടത ്തിക്കൊടുത്ത് വേറിട്ടൊരു പിതാവ്. കോട്ടയം തിരുനക്കര സ്വദേശി ഷാജിയും ഭാര്യയുമാണ് മകൻ പ്രണയിച്ച് ‘കൈവിട്ട’ പ െൺകുട്ടിയെ മകളെപ്പോലെ ഏറ്റെടുത്ത് വിവാഹം നടത്തിക്കൊടുത്തത്.
ആറുവര്‍ഷം മുമ്പാണ് ഷാജിയുടെ മകൻ പ്ലസ് ടു സഹപാഠിയായ പെണ്‍കുട്ടിയുമായി നാടുവിട്ടത്. പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ നിയമപരമായി വിവാഹത്തിന് സാധിച്ച ില്ല. പൊലീസ് കേസെടുത്തതിനാൽ രണ്ടുപേരും കോടതിയില്‍ എത്തി. എന്നാൽ, തിരിച്ചെത്തിയ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ സ്വന്തം വീട്ടുകാര്‍ തയാറായില്ല. ഇതോടെ പ്രണയിച്ച യുവാവിെൻറ പിതാവ് തങ്ങളുടെ വീട്ടിലേക്ക് ഇരുവരെയും കൊണ്ടുപോവുകയായിരുന്നു.
പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന തീരുമാനത്തിൽ സ്വന്തം മകനെ മറ്റൊരു സ്ഥലത്ത് പഠിക്കാനുമയച്ചു. എന്നാല്‍, ഹോസ്റ്റലിൽ നിന്ന് പഠിക്കവെ, മകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രേമത്തിലായി. ഇതോടെ മകനെ ഗള്‍ഫില്‍ കൊണ്ടുപോയി. എന്നാൽ, അവിടെനിന്ന് തിരിച്ചെത്തി ഇയാൾ വീട്ടുകാരെ ധിക്കരിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതോടെ മകനെ തള്ളിപ്പറഞ്ഞ മാതാപിതാക്കൾ പെണ്‍കുട്ടിയുടെ വിവാഹം തങ്ങളുടെ ഉത്തരവാദിത്തത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
കരുനാഗപ്പള്ളി സ്വദേശിയാണ് വരൻ. തിരുനക്കര ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. വിവാഹചിത്രമടക്കം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ, മകെൻറ തെറ്റിന് പ്രായശ്ചിത്തംപോലെ പെൺകുട്ടിക്ക് ജീവിതമൊരുക്കിയ മാതാപിതാക്കൾക്ക് നൂറുകണക്കിനാളുകളാണ് അഭിനന്ദനമറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.