വേനലവധി തിരക്ക്: രണ്ട് പുണെ  സ്പെഷല്‍ ട്രെയിനുകള്‍

പാലക്കാട്: പൊള്ളാച്ചിപാത വഴി പുണെയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് ഏപ്രില്‍ രണ്ട് മുതല്‍ സ്പെഷല്‍ എ.സി ട്രെയിന്‍ ഓടിക്കുന്നു. റിസര്‍വേഷന്‍ വെള്ളിയാഴ്ച തുടങ്ങി. വേനലവധി തിരക്ക് പരിഗണിച്ചാണിത്. എറണാകുളത്തിനും പുണെക്കുമിടയില്‍ മറ്റൊരു സ്പെഷല്‍ എ.സി ട്രെയിനുമുണ്ടാവും. ഏപ്രില്‍ രണ്ട് മുതല്‍ ജൂണ്‍ നാലുവരെ ഞായറാഴ്ചകളില്‍ വൈകീട്ട് 4.15നാണ് പുണെയില്‍നിന്ന് പുറപ്പെടുക (ട്രെയിന്‍ നമ്പര്‍ 01321). ചൊവ്വാഴ്ചകളില്‍ പുലര്‍ച്ച നാലിന് തിരുനെല്‍വേലിയിലത്തെും. തിരികെ 01322 നമ്പറായി ചൊവ്വാഴ്ച രാവിലെ 7.20ന് പുറപ്പെടും. ഏപ്രില്‍ നാല് മുതലാണ് സര്‍വിസ്. ബുധനാഴ്ചകളില്‍ രാത്രി 8.40ന് പുണെയിലത്തെും. തിരുനെല്‍വേലിയില്‍നിന്നുള്ള വണ്ടി ചൊവ്വാഴ്ചകളില്‍ ഉച്ചക്ക് രണ്ടിന് പൊള്ളാച്ചിയിലത്തെും. 3.15ന് പാലക്കാട് ജങ്ഷനിലത്തെും. 30 മിനിറ്റിനുശേഷം യാത്ര തുടരും. രാത്രി പത്തേമുക്കാലോടെ മംഗലാപുരത്തത്തെും.  

ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, സുറത്കല്‍, മുല്‍കി, ഉഡുപ്പി, കുന്ദാപുരം, മൂകാംബിക റോഡ് ഉള്‍പ്പെടെ കൊങ്കണ്‍ പാതയിലെ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാവും. പുണെയില്‍നിന്ന് എറണാകുളത്തേക്കുള്ള പ്രതിവാര എ.സി വണ്ടി (01323) ഏപ്രില്‍ ആറ് മുതല്‍ ജൂണ്‍ എട്ടുവരെ എല്ലാ വ്യാഴാഴ്ചകളിലും യാത്ര തിരിക്കും. വൈകീട്ട് 4.15നാണ് യാത്ര തുടങ്ങുക. പിറ്റേന്ന് രാത്രി 8.15ന് എറണാകുളത്തത്തെും. തിരികെ (നമ്പര്‍ 01324) വെള്ളിയാഴ്ച രാത്രി 11.30ന് തിരിച്ച് ഞായറാഴ്ച പുലര്‍ച്ച 2.45ന് പുണെയിലത്തെും. ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ എന്നിവക്ക് പുറമെ ആദ്യവണ്ടി നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ ഇതും നിര്‍ത്തും. 13 കമ്പാര്‍ട്ട്മെന്‍റുകളും എ.സിയായിരിക്കും. 

തിരുച്ചി-തിരുനെല്‍വേലി ഇന്‍റര്‍സിറ്റി എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടി
നാഗര്‍കോവില്‍: തിരുച്ചി-തിരുനെല്‍വേലി ഇന്‍റര്‍സിറ്റി എക്സ്പ്രസ് (22627/22628) ട്രെയിന്‍ നാഗര്‍കോവില്‍ വഴി തിരുവനന്തപുരം വരെ നീട്ടി. 
ശനിയാഴ്ച തിരുച്ചിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭുവാണ് ഇക്കാര്യം അറിയിച്ചത്. കന്യാകുമാരി ജില്ലക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തത്തെുടര്‍ന്നാണ് ട്രെയിന്‍ നീട്ടിച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിലവില്‍ രാവിലെ 7.15ന് തിരുച്ചിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഒരുമണിയോടെ തിരുനെല്‍വേലിയില്‍ എത്തിച്ചേരും. തിരുവനന്തപുരത്തേക്കുള്ള ദീര്‍ഘിപ്പിക്കല്‍ തീയതി പിന്നീട് അറിയിക്കും. 
 

Tags:    
News Summary - special trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-03 01:56 GMT