വ്യാജ സമ്മതപത്രത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട ശ്രീജക്ക് നിയമന ഉത്തരവ് കൈമാറി

കോട്ടയം: വ്യാ​ജ സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ പി.​എ​സ്.​സി ജോ​ലി ന​ഷ്​​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​രി​യാ​യ പാ​മ്പാ​ടി കോ​ത്ത​ല സ്വ​ദേ​ശി​നി എ​സ്. ശ്രീജക്ക് നിയമന ഉത്തരവ് കൈമാറി. രാവിലെ കോട്ടയം പി.എസ്‌.സി ഓഫീസിലെത്തിയാണ് നിയമന ഉത്തരവ് ശ്രീജ കൈപ്പറ്റിയത്‌.

പി.എസ്‌.സി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ശ്രീജയല്ല സമ്മതപത്രം നല്‍കിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കാന്‍ തീരുമാനിച്ചത്. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ തസ്തികയിലാണ് നിയമനം.

ജോലി കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ശ്രീജ മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ജോലി നഷ്ടപ്പെട്ട വിവരം പുറംലോകത്തെ അറിയിച്ച മാധ്യമങ്ങൾ അടക്കമുള്ളവരോട് നന്ദിയുണ്ടെന്നും ശ്രീജ പറഞ്ഞു.

സ​പ്ലൈ​കോ അ​സി. സെ​യി​ൽ​സ്​​മാ​ൻ ത​സ്​​തി​ക​യി​ലേ​ക്കു​ള്ള കോ​ട്ട​യം ജി​ല്ല​യി​ലെ റാ​ങ്ക്​​ലി​സ്​​റ്റി​ൽ 233ാം റാ​ങ്ക്​​ നേ​ടി​യ ശ്രീ​ജ,​ 268ാം റാ​ങ്ക്​ വ​രെ​യു​ള്ള​വ​ർ​ക്ക്​ നി​യ​മ​നം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പി.​എ​സ്.​സി ഓ​ഫി​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ ജോ​ലി ഉ​ള്ള​തി​നാ​ൽ ഈ ​ജോ​ലി ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ശ്രീ​ജ സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​രു​ന്ന​താ​യി പി.​എ​സ്.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ, ജോ​ലി​യി​ല്ലാ​ത്ത ശ്രീ​ജ അ​ത്ത​ര​ത്തി​ലൊ​രു സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ പി.​എ​സ്.​സി ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ, റാ​ങ്ക്​ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട ​കൊ​ല്ലം സ്വ​ദേ​ശി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ എ​സ്. ശ്രീ​ജ​യാ​ണ്​ സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​തെ​ന്ന്​ ക​ണ്ടെ​ത്തി. ഇ​രു​വ​രു​ടെ​യും പേ​രും ഇ​നീ​ഷ്യ​ലും മാ​ത്ര​മ​ല്ല, ജ​ന​ന​ത്തീ​യ​തി​യും ഒ​ന്നാ​ണ്.

എ​ന്നാ​ൽ, മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി സി​വി​ൽ സ​പ്ലൈ​സ്​ അ​സി.​ സെ​യി​ൽ​സ്​​മാ​ൻ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നി​ല്ല. റാ​ങ്ക്​​ലി​സ്​​റ്റി​ൽ ത​ന്‍റെ പേ​രു​ണ്ടെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ്​ സ​മ്മ​ത​പ​ത്രം എ​ഴു​തി വാ​ങ്ങി​യ​തെ​ന്നാ​ണ്​ റ​വ​ന്യൂ വ​കു​പ്പി​ൽ ജോ​ലി ​ചെ​യ്യു​ന്ന ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം. സ​മ്മ​ത​പ​ത്രം വാ​ങ്ങാ​ൻ ത​ന്നോ​ട്​ നി​ർ​ദേ​ശി​ച്ച​ത്​ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​ണെ​ന്ന്​ കൊ​ല്ലം സ്വ​ദേ​ശി​യും വ്യക്തമാക്കിയിരുന്നു.

സം​ഭ​വ​ത്തി​ൽ സ​മ്മ​ത​പ​ത്രം ന​ൽ​കി​യ ആ​ൾ​ക്കെ​തി​രെ​യും കൂ​ട്ടു​നി​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​നും ശ്രീ​ജ​ക്ക്​ നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കാ​നും പി.​എ​സ്.​സി തീ​രു​മാ​നി​ക്കുകയായിരുന്നു.

Tags:    
News Summary - Sreeja, who lost his job due to a fake affidavit, was handed over the appointment order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.