കാഞ്ഞിരപ്പള്ളി: കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ പാസ്റ്റർ മരിച്ചു. നാലാംമൈൽ കുടപ്പനകുഴി മണപ്പാട്ട് അജീഷാണ്(41) മരിച്ചത്. ഞായറാഴ്ച വൈകീട്ട് കൂവപ്പള്ളിയിലാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: മിനി (കുറവിലങ്ങാട്). മക്കൾ: ആഷ്മി, ആഷോർ. സംഭവത്തിൽ അറസ്റ്റിലായ ടാങ്ക് ഭാഗത്ത് താമസിക്കുന്ന മുളക്കൽ അപ്പുവിനെ (ജോബി -24 ) കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.