തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത നിർദേശങ്ങളു മായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് അന ുഭവപ്പെട്ട ദിനാന്തരീക്ഷ താപനില സർവകാല റെക്കോഡുകൾ ഭേദിക്കുന്ന പശ്ചാത്തലത്തിലാ ണ് നിർദേശം.
കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും ചൂട് വർധിക്കാൻ കാരണമായി. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ ജാഗ്രത പാലിക്കാനാണ് നിർദേശം.
നിർദേശങ്ങൾ ഇവയാണ്:
- ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ചെറിയ കുപ്പിയിൽ വെള്ളം കൈയിൽ കരുതുകയും ചെയ്യുക.
- മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
- പരീക്ഷക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷാകർത്താക്കളും പ്രത്യേക ശ്രദ്ധപുലര്‍ത്തണം. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ശ്രദ്ധിക്കണം.
- അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്തതരം സംവിധാനം നടപ്പാക്കാൻ പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾമൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ നോക്കണം.
- പകൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കുക.
- നിർമാണതൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹനവകുപ്പിലെ വാഹന പരിശോധന വിഭാഗം, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമമെടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വേണം.
- നല്ല പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ധാരാളമായി പഴങ്ങൾ കഴിക്കുകയും ചെയ്യുക.
- വളർത്തുമൃഗങ്ങൾക്ക് തണൽ ഉറപ്പുവരുത്തുകയും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കുകയും ചെയ്യുക.
- ചൂടുമൂലം തളർച്ചയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.