സ്വപ്നയുടെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ല; സ്വന്തം ഇഷ്ടപ്രകാരമാണ് നൽകിയതെന്ന് ഇ.ഡി

ഡൽഹി: സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ്. സുപ്രീം കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. സ്വപ്ന സ്വന്തം ഇഷ്ടപ്രകാരമാണ് രഹസ്യമൊഴി നൽകിയതെന്നും മൊഴി വിശ്വാസ യോഗ്യമാണെന്നും സത്യവാങ്മൂലത്തിൽ പറ‍യുന്നു.

സ്വർണക്കടത്തുകേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. കേസിലെ പ്രതികളെ ഭീഷണിപ്പെടുത്താനും മൊഴിമാറ്റാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

കേസിന്‍റെ വിചാരണ കേരളത്തിൽ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ഇ.ഡി എതിർ സത്യവാങ്മൂലം നൽകിയത്. നേരത്തെ കേസിന്‍റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

Tags:    
News Summary - Statement is Not politically motivated; ED Supports Swapna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.