കേരളത്തിലെ തെരുവുനായ ആക്രമണം: വെള്ളിയാഴ്ച ഹരജി പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുനായ ആക്രമണം കൂടുന്നതിനെതിരായ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് ആണ് ഇക്കാര്യമറിയിച്ചത്.

കേരളത്തിൽ വർധിച്ചു വരുന്ന തെരുവുനായ ആക്രമണത്തിനെതിരായ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. തുടർച്ചയായ തെരുവുനായ ആക്രമണമാണ് സംസ്ഥാനത്തുള്ളതെന്നും ഹരജിയിൽ പറയുന്നു.

കേരളം 'ഗോഡ്സ് ഓൺ കൺട്രി'യല്ല, 'ഡോഗ്സ് ഓൺ കൺട്രി'യാണ്. തെരുവുനായ ആക്രമണം സംബന്ധിച്ച് പഠനം നടത്തിയ കമീഷന്‍റെ റിപ്പോർട്ട് ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യപ്പെടണമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

പേവിഷബാധക്കെതിരായ വാക്സിൻ എടുത്ത ശേഷവും കുട്ടികളടക്കമുള്ളവർ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്നും മരണം വരെ സംഭവിക്കുന്നുണ്ടെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Street dog attack in Kerala: Supreme Court will consider the petition on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.