പെരിന്തൽമണ്ണയിൽ വിദ്യാർഥിനിക്ക് നോറോ വൈറസ്

പെരിന്തൽമണ്ണ: ഏറ്റവും വേഗത്തിൽ മറ്റുള്ളവരിലേക്ക് പകരുന്ന നോറോ വൈറസ് പെരിന്തൽമണ്ണയിൽ ഹോസ്റ്റൽ വിദ്യാർഥിനിക്ക് സ്ഥിരീകരിച്ചു. സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥിക്കാണ് വൈറസ് ബാധ. ഹോസ്റ്റലിലെ 55ഓളം വിദ്യാർഥികൾ നിരീക്ഷണത്തിലാണ്. ശനിയാഴ്ച മെഡിക്കൽ ക്യാമ്പ് നടത്തി പത്തുപേരുടെ സാമ്പിളെടുത്ത് ലാബിലേക്ക് അയച്ചു. വയറിളക്കവും വയറുവേദനയും പനിയുമാണ് വൈറസ് ബാധിച്ചാൽ ലക്ഷണം. ജില്ല ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.

പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധന നടത്തിയതോടെയാണ് നോറോ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഏറ്റവും പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്നതാണിതിന്റെ പ്രത്യേകതയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 308 വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. വിദ്യാർഥികളെ അവിടെ തന്നെ താമസിപ്പിക്കാനും വീടുകളിലേക്ക് അയക്കാതിരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രായമായവരിലേക്കും കുട്ടികളിലേക്കും പകരുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്നും ശരാശരി ആരോഗ്യമുള്ളവർക്ക് പ്രശ്നമില്ലെന്നും അധികൃതർ പറഞ്ഞു. 

Tags:    
News Summary - Student has noro virus in Perinthalmanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.