വിദ്യാർഥികൾക്ക് കൺസഷൻ: ബസുടമകളിൽ ഭിന്നത

തൃശൂർ: വിദ്യാർഥികൾക്ക് നിരക്ക്​ ഇളവ്​ അനുവദിക്കുന്നത്​ സംബന്ധിച്ച് ബസുടമകളിൽ ഭിന്നത. ജൂൺ ഒന്നു മുതൽ നിരക്കിളവ് അനുവദിക്കില്ലെന്ന് വെള്ളിയാഴ്ച ഒരു വിഭാഗം ബസുടമകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഇളവ് അനുവദിക്കുമെന്ന് അറിയിച്ച് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ശനിയാഴ്​ച രംഗത്തെത്തി.തൃശൂരിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തു. 

ഇളവ് നൽകില്ലെന്ന് പറയാൻ ബസ് ഉടമകൾക്ക് കഴിയില്ലെന്നും സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വിദ്യാർഥികൾക്ക് നിരക്ക് ഇളവ് അനുവദിക്കണമെങ്കിൽ സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിക്കണം എന്നായിരുന്നു വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന ബസ് കോ^ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനം.

ഇതിനോടാണ്​ ഫെഡറേഷൻ വിയോജിപ്പ് അറിയിച്ചത്. ഇന്ധന വില വർധനവി​​െൻറ പശ്ചാത്തലത്തിൽ നിരക്ക് വർധിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികൾക്കും തൃശൂരിൽ ചേർന്ന യോഗം തീരുമാനിച്ചു.

Tags:    
News Summary - Students consession issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.