ആലപ്പുഴ: അഭിപ്രായ ഭിന്നതയെ തുടർന്ന് തെറ്റിപ്പിരിഞ്ഞ സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളി നടേശന്‍റെ പാളയത്തിൽ. തെറ്റ് തിരുത്തിയെന്നും വെള്ളാപ്പള്ളിയാണ് ശരിയെന്നും സുഭാഷ് വാസു മാധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യനായത് കൊണ്ട് തെറ്റ് സംഭവിക്കാം. യാഥാർഥ്യങ്ങൾ തിരിച്ചറിയുമ്പോൾ തെറ്റ് തിരുത്താം. പ്രസ്ഥാനത്തെ ഇത്തരത്തിൽ രൂപപ്പെടാനും സംഘടനാ തലത്തിൽ എത്തിച്ചേരാനും കാരണം വെള്ളാപ്പള്ളിയാണ്. ചെയ്ത തെറ്റിന് വെള്ളാപ്പള്ളിയോട് ക്ഷമ ചോദിക്കാൻ മടിയില്ല.
ഗോകുലൻ ഗോപാലൻ തന്നെ പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തത്. സംഘടനാ തലത്തിൽ യാതൊരു ധാർമികതയും ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം. വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ഗോകുലം ഗോപാലന്‍റെ ആവശ്യ പ്രകാരമാണെന്നും സുഭാഷ് വാസു പറഞ്ഞു.
എസ്.എൻ.ഡി.പിയിലും ബി.ഡി.ജെ.എസിലും സജീവ പ്രവർത്തനത്തിനില്ല. കട്ടച്ചിറ എൻജിനീയറിങ് കോളജിന്‍റെ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്നും സുഭാഷ് വാസു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.