തൊടുപുഴയിൽ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യാശ്രമം; ഭാര്യ മരിച്ചു

ഇടുക്കി: തൊടുപുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. തൊടുപുഴ മണക്കാട് ആന്റണിയുടെ ഭാര്യ ജെസിയാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് ജെസി മരിച്ചത്.

ആന്റണിയും മകൾ സിൽനയും ചികിത്സയിലാണ്. ഇരുവരും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. കണ്ണൂർ സ്വദേശികളായ കുടുംബം തൊടുപുഴയിലായിരുന്നു താമസം. ബേക്കറി നടത്തിവരികയായിരുന്ന ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അയൽവാസികളാണ് ഇവരെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. 

Tags:    
News Summary - suicide attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.