'സുകുമാരക്കുറുപ്പ്​ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയില്ല, പക്ഷേ ഞങ്ങൾ അയാളോട്​ ക്ഷമിക്കുന്നു'

ചെങ്ങന്നൂർ: മൂന്നുപതിറ്റാണ്ടിന്​ ശേഷം വീണ്ടും ചർച്ചയാകുകയാണ്​ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പും ചാ​േക്കാ കൊലപാതകവും. ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്​' സിനിമ ചർച്ചകൾ കൊഴുത്ത​േതാടെയാണ്​ വീണ്ടും ചാക്കോ കൊലപാതകം ചർച്ചയാകുന്നത്​. എന്നാൽ മൂന്നൂ പതിറ്റാണ്ടിനിപ്പുറം ഭർത്താവ്​ ചാക്കോയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനോടും സംഘത്തിനോടും ക്ഷമിച്ചിരിക്കുന്നതായി അറിയിക്കുകയാണ്​ ശാന്തമ്മ.

'അയാൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. എങ്കിലും സുകുമാരക്കുറുപ്പിനോടും ഭർത്താവിന്‍റെ കൊലപാതകത്തിൽ പങ്കാളികളായവരോടും ക്ഷമിക്കുന്നു' -സുകുമാരക്കുറുപ്പിനൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയായ ഭാസ്​കരൻ പിള്ളയോട്​ ശാന്തമ്മ പറഞ്ഞു.

പതിറ്റാണ്ടുകളായി കുറ്റബോധത്തിന്‍റെ ഭാരം തന്നെ വേട്ടയാടിരുന്നുവെന്നും ഇപ്പോൾ അവ ഇല്ലാതായെന്നും കണ്ണുതുടച്ചുകൊണ്ട്​ പിള്ള മറുപടി പറഞ്ഞു.

'എന്‍റെ പ്രവൃത്തികളുടെ അനന്തരഫലം മനസിലാക്കാൻ ഇനിയും എനിക്ക്​ പക്വത വന്നിട്ടില്ല...' -വാക്കുകൾ മുഴുമിപ്പിക്കാതെ പിള്ള പറഞ്ഞുനിർത്തി.

'മറ്റുള്ളവരോട്​ ക്ഷമിക്കാൻ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ഞാൻ നി​ങ്ങളോട്​ ക്ഷമിക്കുന്നു. ഞാൻ നിങ്ങൾക്കും കുടുംബത്തിനു​ം വേണ്ടി പ്രാർഥിക്കും' -ശാന്തമ്മ പിള്ളയുടെ കൈകളിൽ പിടിച്ച്​ ആശ്വസിപ്പിച്ചുകൊണ്ട്​ പറഞ്ഞു. എന്നെ സഹായിക്കാനായി എന്‍റെ മുഴുവൻ യാത്രകളിലും ദൈവം തനി​െക്കാപ്പമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

ഭർത്താവിന്‍റെ കൊലപാതകത്തിൽ പ്രതികളായ പിള്ളയെയും മറ്റും കാണാൻ ശാന്തമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം യു.കെ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഡിവൈൻ റീട്രീറ്റ്​ സെന്‍റർ ഡയറക്​ടർ ഫാദർ ​േജാർജ്​ പുനക്കലിനെ മാധ്യമപ്രവർത്തകൻ കുര്യ​ാക്കോസ്​ വഴി അറിയിക്കുകയും ചെയ്​തിരുന്നു. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം കോൺഗ്രസ്​ പ്രവർത്തകനായ എബി കുര്യ​ാക്കോസും യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകനായ ടിറ്റി പാറയിലും പിള്ളയുമായി ബന്ധപ്പെടുകയും ശാന്തമ്മയുമായി കൂടിക്കാഴ്ചക്ക്​ അവസരമൊരുക്കുകയുമായിരുന്നു. സുകുമാരക്കുറുപ്പിന്‍റെ ബന്ധു കൂടിയാണ്​ പിള്ള.

ചെങ്ങന്നൂരിലെ സെന്‍റ്​ തോമസ്​ മലങ്കര സിറിയൻ കാത്തലിക്​ പള്ളിയിൽ ശനിയാഴ്​ചയായിരുന്നു ശാന്തമ്മയുടെയും കുടുംബത്തിന്‍റെയും പിള്ളയുടെയും കൂടിക്കാഴ്​ച. ഇപ്പോൾ സമാധാനം തോന്നുന്നുവെന്നും ജയിലിൽനിന്ന്​ പുറത്തിറങ്ങിയപ്പോൾ പോലും ഇത്രയും സന്തോഷം തോന്നിയിരുന്നില്ലെന്നും പിള്ള പ്രതികരിച്ചു.

എട്ടുലക്ഷത്തിന്‍റെ ഇൻഷുറൻസ്​ തുക തട്ടിയെടുക്കുന്നതിനായാണ്​ സുകുമാരക്കുറുപ്പും സംഘവും ചാക്കോയെ കൊലപ്പെടുത്തുന്നത്​. കാറിലിട്ട്​ കത്തിയെരിച്ച ചാക്കോയുടെ മൃതദേഹം കുറുപ്പി​േന്‍റതാണെന്ന്​ വരുത്തിതീർക്കാനും ശ്രമിച്ചിരുന്നു. 1984 ജനുവരി 21നാണ്​ നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന്​ ശേഷം ഒളിവിലായ സുകുമാരക്കുറുപ്പിനെ ഇന്നുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കുറുപ്പിൻറെ സഹായിയായിരുന്ന പിള്ളയെ പൊലീസ്​ അറസ്റ്റ്​ ചെയ്യുകയും ജീവപര്യന്തം തടവിന്​ കോടതി ശിക്ഷിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Sukumara Kurup is alive or dead Dont know, but we forgive him Chacko Wife Santhamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.