തിരുവനന്തപുരം: ട്രാഫിക് മാനേജ്മെൻറ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ട്രാഫിക് വാർഡൻമാർക്കും കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ല പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. കേരളത്തിൽ ക്രമാതീതമായി ചൂട് കൂടുന്ന സാഹചര്യത്തിലും ഉത്സവ സീസൺ ആയതിനാലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരും ട്രാഫിക് ഡ്യൂട്ടിയിലും മറ്റ് പുറം ജോലികളിലുമായിരിക്കും.
അതുകൊണ്ടുതന്നെ ചൂടു ഏൽക്കുന്നതിനും നിർജലീകരണത്തിനും സാധ്യത കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ഇതിനാവശ്യമായ തുക അനുവദനീയമായ അക്കൗണ്ട് ഹെഡുകളിൽനിന്ന് ലഭ്യമാക്കണം.
സിറ്റി, റൂറൽ, അർബൻ പ്രദേശങ്ങളിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ട്രാഫിക് വാർഡൻമാർക്കും കൃത്യമായ ഇടവേളകളിൽ ബന്ധപ്പെട്ട എ.ആർ. ക്യാമ്പുകളിൽ നിന്നോ മറ്റ് ഉചിതമായ സംവിധാനം വഴിയോ കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ജില്ല പൊലീസ് മേധാവിമാരും ഐ.ജിമാരും ഉറപ്പുവരുത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.