തിരുവനന്തപുരം: കേസെടുത്ത ഉദ്യോഗസ്ഥൻ തന്നെ കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന ്ന സുപ്രീംേകാടതി വിധി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത അബ്കാരി കേസുകളുടെ അന്വേഷ ണത്തിന് തിരിച്ചടിയായി. ഇതുമൂലം രണ്ടായിരത്തിലധികം കേസുകളിൽ പുനഃരന്വേഷണം വേണ്ട ിവരുമെന്നാണ് ഒൗദ്യോഗിക വിശദീകരണം. കേസ് കണ്ടെത്തിയ ഉദ്യോഗസ്ഥനേക്കാൾ സീനിയറായ ഉദ്യോഗസ്ഥൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവിലുള്ളത്. നിലവിൽ അബ്കാരി കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ട്. അത് കൂടുതൽ സങ്കീർണമാക്കുന്നതാണ് വിധി. തൊണ്ടി കണ്ടെത്തുന്ന ഉദ്യോഗസ്ഥൻ തന്നെ കേസന്വേഷണം നടത്തുന്നത് ശരിയായ രീതിയിലാവില്ലെന്ന വിലയിരുത്തലിലാണ് കോടതിയുടെ വിധി.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന അബ്കാരി കേസുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. അതിനാലാണ് എക്സൈസിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാത്തത്. കഴിഞ്ഞ സെപ്റ്റംബർ വരെ 2753 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1383 കേസുകളും അന്വേഷിക്കുന്നത് കേസ് കണ്ടുപിടിച്ച ഉദ്യോഗസ്ഥരാണ്. ഇൗ കേസുകളുടെ അന്വേഷണം പ്രസ്തുത അധികാരപരിധിയിലുള്ള മറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറുന്ന നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
നിലവിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസുകൾക്കും വിധി തിരിച്ചടിയാണ്. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ കോടതിയുടെ അനുമതിയോടെ പുനഃരന്വേഷണം നടത്താൻ നടപടി ആരംഭിച്ചതായി എക്സൈസ് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 16നായിരുന്നു സുപ്രംകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.