തൃശൂര്‍: എൻ.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തില്‍. അന്തരിച്ച നടനും മുന്‍ എല്‍.ഡി.എഫ് എം.പിയുമായ ഇന്നസെന്റിന്റെ ചിത്രം സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ചേര്‍ത്തതാണ് വിവാദത്തിന് വഴിതെളിച്ചത്. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രമുള്ളത്.
ഫ്ലക്സ് ബോർഡ് വച്ചത് കുടുംബത്തിന്റെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം പ്രതികരിച്ചിരിക്കുകയാണ്. വിഷയത്തിൽ പരാതി നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും കുടുംബം വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.