Swapna Suresh

File Photo

നാളെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്ന; 'ജീവന് ഭീഷണി, അതുകൊണ്ടാണ് കോടതിയിൽ രഹസ്യമൊഴി നൽകുന്നത്'

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുപ്പ് നാളെയും തുടരും. എറണാകുളത്തെ പ്രത്യേക കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചതായും നാളെ മൊഴി നൽകിയ ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചതിനെ തുടർന്ന് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി നിർദേശിച്ചിരുന്നു.

'കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബഹുമാനപ്പെട്ട കോടതിയിൽ അറിയിക്കാമെന്ന് കരുതിയാണ് വന്നത്. മൊഴി നൽകൽ പൂർത്തിയായിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെ വിവരങ്ങളും കോടതിയെ അറിയിച്ചിട്ടുണ്ട്. നാളെ ഉച്ചക്ക് 12 മണിക്ക് വീണ്ടും വരും. മാധ്യമങ്ങളോട് വിശദമായി നാളെ സംസാരിക്കും. ജീവന് ഭീഷണിയുള്ളത് കൊണ്ട് മാത്രമാണ് കോടതിയെ അറിയിച്ച് മൊഴിയെടുക്കുന്നത്' -സ്വപ്ന പറഞ്ഞു.

Tags:    
News Summary - swapna to reveal more details about case tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.