സത്യപ്രതിജ്ഞ 20ന്​ തന്നെ

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറി​െൻറ സത്യപ്രതിജ്ഞ മേയ്​ 20ന്​ തന്നെ. ഘടകകക്ഷികളുമായി തിങ്കളാഴ്​ച ആരംഭിച്ച ഉഭയകക്ഷിചർച്ചയിൽ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്​ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ്​ സത്യപ്രതിജ്ഞ 20ന്​ തന്നെ​െയന്ന്​ വ്യക്തമാക്കിയത്​.

സെൻട്രൽ സ്​റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടത്തുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്​. രണ്ടാംവട്ടം ചർച്ച നടത്തേണ്ട കക്ഷികളുമായി ഇതിനിടെ വീണ്ടും ഉഭയകക്ഷി ചർച്ച നടത്തും. ഒടുവിൽ സി.പി.എം-സി.പി.​െഎ ഉഭയകക്ഷിചർച്ചകൾക്ക്​ ശേഷം മേയ്​ 17ന്​ ചേരുന്ന എൽ.​ഡി.എഫ്​ നേതൃയോഗത്തിൽ മന്ത്രിസഭാപ്രാതിനിധ്യത്തിലും വകുപ്പുകളിലും അന്തിമ ധാരണയാവും.

മേയ്​ 18ന്​ എൽ.ഡി.എഫ്​ നിയമസഭാകക്ഷി യോഗം ചേരും. അന്നുതന്നെ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റും സംസ്ഥാനസമിതിയും ചേർന്ന്​ പാർട്ടി മന്ത്രിമാരെയും വകുപ്പും തീരുമാനിക്കും. സി.പി.​െഎയും 20ന്​ മുമ്പ്​ നേതൃയോഗങ്ങൾ ചേർന്ന്​ മന്ത്രിമാരെ നിശ്ചയിക്കും.

Tags:    
News Summary - Swearing in on the 20th itself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.