താനൂർ കസ്റ്റഡി മരണം: പൊലീസുകാർക്കെതിരെ നടപടി ആവശ‍്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിൽ പ്രമേയം

താ​നൂ​ർ: താ​നൂ​രി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ യു​വാ​വ് മ​ര​ണ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​മു​ള്ള മു​ഴു​വ​ൻ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​മേ​യം. അം​ഗം വി.​കെ.​എ. ജ​ലീ​ലാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. വ​ള​രെ​യ​ധി​കം ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണ് താ​നൂ​രി​ലെ ക​സ്റ്റ​ഡി മ​ര​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം.

ചെ​മ്മാ​ട് സ്വ​ദേ​ശി താ​മി​ർ ജി​ഫ്രി​യാ​ണ് താ​നൂ​ർ പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​കാ​തെ മ​റ്റൊ​രു ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​പോ​യി എ​ന്ന​ത് ദു​രൂ​ഹ​ത സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക്രൂ​ര മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​വ​ണം യു​വാ​വ് സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണി​ട്ടു​ണ്ടാ​വു​ക. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണി​ക്കാ​ൻ വൈ​കി​യ​ത് സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​യും അ​ലം​ഭാ​വ​വും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

എ​സ്.​ഐ ഉ​ൾ​പ്പെ​ടെ എ​ട്ടു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ലൂ​ടെ മ​ര​ണ​ത്തി​ലെ പൊ​ലീ​സു​കാ​രു​ടെ പ​ങ്കാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. അ​തി​നാ​ൽ ക​സ്റ്റ​ഡി മ​ര​ണ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന പൊ​ലീ​സി​ന്റെ രീ​തി മാ​റ​ണം. കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. കു​റ്റ​ക്കാ​രാ​യ മു​ഴു​വ​ൻ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​യും ക്രി​മി​ന​ൽ കേ​സെ​ടു​ത്ത് ജ​യി​ലി​ല​ട​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി. ​നി​യാ​സ് പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി. ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് കെ. ​സ​ൽ​മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. അ​ഷ്റ​ഫ്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ആ​ബി​ദ ഫൈ​സ​ൽ, നി​റ​മ​രു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ പു​തു​ശ്ശേ​രി, പൊ​ന്മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കു​ണ്ടി​ൽ ഹാ​ജ​റ, ചെ​റി​യ​മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ഷം​സി​യ സു​ബൈ​ർ, താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മ​ല്ലി​ക ടീ​ച്ച​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ.​വി. നി​ധി​ൻ​ദാ​സ്, സാ​ജി​ദ നാ​സ​ർ, ചേ​ന​ത്ത് സൈ​ന​ബ എ​ന്നി​വ​ർ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് സം​സാ​രി​ച്ചു. സി.​പി.​എം അം​ഗ​ങ്ങ​ളാ​യ വി. ​കാ​ദ​ർ​കു​ട്ടി, പി. ​നാ​സ​ർ, പ്രേ​മ എ​ന്നി​വ​ർ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Tanur custodial death: Resolution in block panchayat demanding action against policemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.