നികുതിനഷ്ടം ഒഴിവാക്കൽ; സംസ്ഥാനത്ത്​ ഏകീകൃത രജിസ്​ട്രേഷൻ നിയമത്തിന്​ ശിപാർശ

തി​രു​വ​ന​ന്ത​പു​രം: 1860ലെ​യും 1955ലെ​യും സൊ​സൈ​റ്റി ര​ജി​സ്ട്രേ​ഷ​ൻ നി​യ​മം​ ഏ​കീ​ക​രി​ച്ച് സം​സ്ഥാ​ന​ത്ത്​ ഏ​കീ​കൃ​ത ര​ജി​സ്ട്രേ​ഷ​ന്‍ നി​യ​മം അ​ടി​യ​ന്ത​ര​മാ​യി പ്രാ​ബ​ല്യ​ത്തി​ല്‍ കൊ​ണ്ടു​വ​രാ​ൻ നി​ർ​ദേ​ശം.

ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പി​ന്‍റെ പ്ര​വൃ​ത്തി പ​ഠ​ന റി​പ്പോ​ര്‍ട്ടി​ലാ​ണ് നി​ർ​ദേ​ശം. 100 വ​ര്‍ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ആ​ധാ​ര​രേ​ഖ​ക​ള്‍ പു​രാ​വ​സ്തു വ​കു​പ്പി​ന് കൈ​മാ​റാ​നും ശി​പാ​ർ​ശ​യു​ണ്ട്. സം​സ്ഥാ​ന​ത്ത് സൊ​സൈ​റ്റി ര​ജി​സ്ട്രേ​ഷ​നി​ല്‍ തി​രു​വി​താം​കൂ​ര്‍ -മ​ല​ബാ​ര്‍ മേ​ഖ​ല​ക​ളി​ലാ​യു​ള്ള ത​രം​തി​രി​വ് നി​കു​തി ന​ഷ്ടം വ​രു​ത്തു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ര്‍ട്ട്​ വ​ന്നി​രു​ന്നു.

ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ വി​ജി​ല​ന്‍സ് സെ​ല്‍ മാ​തൃ​ക​യി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പി​ൽ ആ​ഭ്യ​ന്ത​ര വി​ജി​ല​ന്‍സ് സെ​ല്‍ പ്ര​വ​ര്‍ത്ത​നം ശ​ക്തി​പ്പെ​ടു​ത്ത​ണം. ചി​ട്ടി​ക​ളും ചി​ട്ടി സ്ഥാ​പ​ന​ങ്ങ​ളും കൂ​ടു​ത​ലു​ള്ള തൃ​ശൂ​രി​ൽ ആ​ര്‍ബി​ട്രേ​ഷ​ന്‍ കേ​സ്​ കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​ന് സ​ബ് ര​ജി​സ്ട്രാ​ര്‍ കേ​ഡ​റി​ല്‍ ആ​ര്‍ബി​ട്രേ​ഷ​ന്‍ നോ​മി​നി ത​സ്തി​ക​യും ക്ല​ര്‍ക്കു​മാ​രു​ടെ​യും സേ​വ​ന​വും ഉ​ള്‍പ്പെ​ടു​ത്ത​ണം. 57 സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ളി​ല്‍ ഒ​രു ഓ​ഫി​സ് അ​റ്റ​ൻ​ഡ​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ നൈ​റ്റ് വാ​ച്ച​ർ​മാ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യോ​ഗി​ക്ക​ണം.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന പ്ര​മാ​ണ​ങ്ങ​ളു​ടെ ഫ​യ​ലി​ങ് ഷീ​റ്റു​ക​ള്‍ പു​സ്ത​ക രൂ​പേ​ണ ത​യാ​റാ​ക്കി സൂ​ക്ഷി​ക്കു​ന്ന രീ​തി തു​ട​രേ​ണ്ട​തി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ളി​ല്‍ മി​ക്ക​യി​ട​ത്തും ജോ​ലി ഭാ​രം കൂ​ടു​ത​ലാ​ണ്. ഒ​രു ദി​വ​സം ര​ജി​സ്ട്രേ​ഷ​നു ന​ല്‍കു​ന്ന ടോ​ക്ക​ണ്‍ 25 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ വ​രു​ന്ന​വ തി​ര​ക്കൊ​ഴി​ഞ്ഞ തൊ​ട്ട​ടു​ത്ത ഓ​ഫി​സി​ലേ​ക്ക്​ മാ​റ്റി ഷെ​ഡ്യൂ​ള്‍ ചെ​യ്ത് ര​ജി​സ്ട്രേ​ഷ​ന്‍ വേ​ഗ​ത്തി​ലാ​ക്ക​ണം.

അ​ഞ്ചു വ​ര്‍ഷം കൂ​ടു​മ്പോ​ള്‍ ന്യാ​യ​വി​ല പു​തു​ക്ക​ണം. കൈ​മാ​റ്റം ചെ​യ്യു​ന്ന ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന എ​ൻ​ജി​നീ​യ​ർ​മാ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വി​ല നി​ശ്ച​യി​ക്ക​ണം. തെ​റ്റാ​യ രീ​തി​യി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍കു​ന്ന​തു വ​ഴി ന​ഷ്ട​പ്പെ​ടു​ന്ന തു​ക സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കു​ന്ന​വ​രു​ടെ ബാ​ധ്യ​ത​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​നും നി​ർ​ദേ​ശ​മു​ണ്ട്. 30 ല​ക്ഷം രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ വി​ല​യു​ള്ള വി​ല​യാ​ധാ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ത​ന്നെ വി​വ​രം ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും റി​പ്പോ​ർ​ട്ട്​ നി​ർ​ദേ​ശി​ക്കു​ന്നു.

വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം: സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന വി​വാ​ഹ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ ദ​മ്പ​തി​ക​ളു​ടെ ഫോ​ട്ടോ ഉ​ള്‍പ്പെ​ടു​ത്തി ന​ല്‍ക​ണം. വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന ദ​മ്പ​തി​ക​ള്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ ഫോ​ട്ടോ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ക്ക് ഇ​തു​വ​ഴി പ​രി​ഹാ​ര​മാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

Tags:    
News Summary - tax loss avoidance; Recommendation for Uniform Registration Act in the State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.