കൊച്ചി: ഈ മാസം 15 മുതൽ ഉപാധികളോടെ പ്രവർത്തിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും സംസ്ഥാന സർക്കാർ നികുതി ഇളവ് നൽകിയില്ലെങ്കിൽ തിയറ്ററുകൾ തുറക്കില്ലെന്ന് ഉടമകൾ. ഇളവും തിയറ്ററുകൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജും ഇല്ലെങ്കിൽ നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് ഉടമകളുടെ നിലപാട്.വിനോദനികുതി, തദ്ദേശസ്ഥാപന നികുതി, വൈദ്യുതിയുടെ ഫിക്സഡ് ചാർജ് എന്നിവ ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
എട്ട് മാസമായി തിയറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, കേടാകാതിരിക്കാൻ മെഷീനുകളും മറ്റും പ്രവർത്തിപ്പിക്കുന്നതിനും തിയറ്ററുകളിലെ മറ്റ് സംവിധാനങ്ങളും സൗകര്യങ്ങളും സംരക്ഷിക്കുന്നതിനും വൈദ്യുതി ഇനത്തിലും ഒരു തിയറ്ററിന് പ്രതിമാസം മൂന്ന് ലക്ഷം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്ന് ഉടമകളുടെ കൂട്ടായ്മയായ ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓർഗനൈaസേഷൻ ഓഫ് കേരള (ഫിയോക്) സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. ബോബി 'മാധ്യമ'ത്തോട് പറഞ്ഞു.670 തിയറ്ററുകളാണ് സംസ്ഥാനത്തുള്ളത്്. വിഷയങ്ങൾ ഉന്നയിച്ച് നേരത്തേ സർക്കാറിന് കത്ത് നൽകിയിരുന്നു. വീണ്ടും ചർച്ച നടത്തുമെന്നും ആനുകൂല്യങ്ങൾ അനുവദിച്ചില്ലെങ്കിൽ തിയറ്ററുകൾ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.