ബൈക്ക് കാറിൽ ഉരസി, ഫുഡ് ഡെലിവറി ബോയിയെ നടുറോഡിൽ മർദിച്ച് കാർ ഡ്രൈവർ; തിരിച്ചടിപ്പിച്ച് പ്രശ്നം പരിഹരിച്ച് നാട്ടുകാർ

ബൈക്ക് കാറിൽ ഉരസി, ഫുഡ് ഡെലിവറി ബോയിയെ നടുറോഡിൽ മർദിച്ച് കാർ ഡ്രൈവർ; തിരിച്ചടിപ്പിച്ച് 'പ്രശ്നം പരിഹരിച്ച്' നാട്ടുകാർ

അരൂർ: ഫുഡ് ഡെലിവറി ചെയ്യുന്ന ബൈക്കുകാരന് ടാക്സി ഡ്രൈവറുടെ മർദനം. മർദനമേറ്റയാളെകൊണ്ട് തിരിച്ചടിപ്പിച്ച് നാട്ടുകാർ. ഞായറാഴ്ച ഉച്ചയോടെ എരമല്ലൂർ ജങ്ഷനിലാണ് സംഭവം.

ഡെലിവറി ബോയിയുടെ ബൈക്ക് ടാക്സി കാറിൽ തട്ടിയതാണ് ഡ്രൈവറെ പ്രകോപിതനാക്കിയത്. കാറ് നിർത്തി ഇറങ്ങിയ ഡ്രൈവർ ബൈക്കോടിച്ചിരുന്ന യുവാവിനെ കാരണത്തടിക്കുകയായിരുന്നു. പ്രശ്നത്തിൽ ഇടപ്പെട്ട നാട്ടുകാർ പോകാൻ ശ്രമിച്ച കാർ തടഞ്ഞ് മർദനേറ്റ യുവാവിനെ കൊണ്ട് തിരിച്ചടിപ്പിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.

അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ രണ്ടു വാഹനങ്ങളും ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്നു. ഗതാഗത സ്തംഭനവും വാഹനത്തിരക്കും നിരന്തര അപകടങ്ങളും പതിവാകുന്ന റോഡിൽ നിസാര കാര്യത്തിന് പ്രകോപിതരാകുന്ന ഡ്രൈവർമാർക്ക് ഇതൊരു താക്കീതാകണമെന്ന് നാട്ടുകാർ പറഞ്ഞു. 

Tags:    
News Summary - Taxi driver hits biker in the middle of the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.