സാങ്കേതിക സർവകലാശാല വി.സി നിയമനം: പിന്നീട് പ്രതികരിക്കാമെന്ന് മന്ത്രി ആർ. ബിന്ദു

സാങ്കേതിക സർവകലാശാല വി.സി നിയമനം: ഹൈകോടതി വിധിയിൽ പ്രതികരണം പിന്നീട് - മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസിന് തുടരാമെന്ന ഹൈകോടതി വിധിയിൽ പിന്നീട് പ്രതികരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കൂടുതൽ വിശദാംശങ്ങൾ അറിഞ്ഞിട്ടില്ല. കോടതി പറഞ്ഞത് എന്തെല്ലാമെന്ന് പുറത്ത് വരട്ടെയെന്നും വിധി പൂർണമായി വന്നശേഷം പ്രതികരിക്കാമെന്നും അവർ പറഞ്ഞു.

എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം ടെ​ക്നി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല (കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല -കെ.​ടി.​യു) വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​സി​സ തോ​മ​സി​നെ നി​യ​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത് സംസ്ഥാന സ​ർ​ക്കാ​ർ നൽകിയ ഹ​ര​ജി ഹൈ​കോ​ട​തി തള്ളിയിരുന്നു. സിസ തോമസിന് യോഗ്യതയുണ്ടെന്നും നിയമനം കുറഞ്ഞ കാലത്തേക്കായതിനാൽ വൈസ് ചാൻസലറായി തുടരാമെന്നുമാണ് വിധി.

രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റിയുണ്ടാക്കുകയും പരമവധി മൂന്ന് മാസത്തിനകം സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുകയും വേണം. സിസ തോമസ് കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ പദവിയിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കാമെന്നും ഹൈകോടതി നിർദേശിച്ചു.

Tags:    
News Summary - Technical University VC appointment:will respond later- Minister R. bindhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.