അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണമാലയും സ്വർണപ്പതക്കവും കാണിക്കവഞ്ചികളിൽ കണ്ടെത്തി. പതിവ് കാണിക്കവഞ്ചി പരിശോധനയിലാണ് ഇവ കണ്ടുകിട്ടിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ക്ഷേത്രത്തിനകത്തെ ഗുരുവായൂരപ്പൻ നടയിലെയും ഗണപതിനടയിലെയും കാണിക്കവഞ്ചിയിൽനിന്നാണ് ഇവ കണ്ടുകിട്ടിയത്. ഗുരുവായൂരപ്പൻ നടയിലെ കാണിക്കവഞ്ചിയിൽ മാല രണ്ട് ഭാഗങ്ങളാക്കിയ നിലയിലും ഗണപതിനടയിലെ കാണിക്കവഞ്ചിയിൽ പതക്കം ഉരുക്കി പൊടിച്ച് കടലാസിൽ പൊതിഞ്ഞുമായിരുന്നു. ദേവസ്വം ഡെപ്യൂട്ടി കമീഷണർ ജയശ്രീയുടെ നേതൃത്വത്തിലാണ് കാണിക്കവഞ്ചികൾ പൊട്ടിച്ചത്.
ഉടൻ പൊലീസിൽ വിവരം അറിയിച്ചു. കേസ് അേന്വഷിക്കുന്ന അമ്പലപ്പുഴ സി.െഎ ബിജു വി. നായരുടെ നേതൃത്വത്തിെല പൊലീസ് സംഘത്തിെൻറയും ദേവസ്വം വിജിലൻസ് ഓഫിസർ ടി.പി. ശ്രീകുമാർ, തിരുവാഭരണ കമീഷണർ ആർ. പാർവതി എന്നിവരുടെയും സാന്നിധ്യത്തിൽ മാലയും പതക്കവും സൂക്ഷ്മ പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുന്നതിനിെടയാണ് മാലയും പതക്കവും കണ്ടെത്തിയത്. ക്ഷേത്ര ജീവനക്കാരും മേൽശാന്തിമാർ, കീഴ്ശാന്തിമാർ എന്നിവരുമായി നാൽപതോളം പേരെ പൊലീസ് ഒരുമാസമായി മൂന്ന് വട്ടംചോദ്യം ചെയ്തിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കാണിക്കവഞ്ചിയിൽ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
98 ഗ്രാം തൂക്കമുള്ള തിരുവാഭരണത്തിന് നാനൂറിൽപരം വർഷങ്ങളുടെ പഴക്കമുണ്ട്. ചെമ്പകശ്ശേരി രാജാവ് ക്ഷേത്രത്തിന് സമർപ്പിച്ച ആഭരങ്ങളിലൊന്നാണിത്. വിശേഷ ദിവസങ്ങളിൽ ശ്രീകൃഷ്ണ വിഗ്രഹത്തിൽ ചാർത്തുന്ന രണ്ടാംതരം തിരുവാഭരണത്തിലെ മാലയും പതക്കവുമാണ് കണ്ടുകിട്ടിയത്. വിശേഷദിവസങ്ങളിൽ ചാർത്താൻ ഒന്നും രണ്ടും തരത്തിൽ തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തിലെ ആറാട്ടുദിവസം ചാർത്തിയതായിരുന്നു ഇത്.
വഴിപാട് പൂമാലകൾ ഉൗരിയെടുത്തപ്പോൾ നഷ്ടപ്പെട്ടതാകാമെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് ക്ഷേത്രത്തിനകം മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു. വടക്കേ തിടപ്പള്ളിയോട് ചേർന്ന പാൽപായസക്കിണറും ഗുരുവായൂരപ്പൻ നടക്ക് സമീപത്തെ രണ്ട് കിണറുകളും മാളികക്ക് സമീപത്തെ കിണറുകളും വറ്റിച്ചും പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തിലെ മേൽശാന്തിമാരും കീഴ്ശാന്തിമാരും മുമ്പ് കുളിച്ചിരുന്ന കുളം വറ്റിച്ച് പരിശോധന നടത്താനിരിക്കെയാണ് ഇവ കണ്ടെത്തിയത്.
ഉത്സവവുമായി ബന്ധപ്പെട്ട് മാർച്ച് 17നാണ് ദേവസ്വം ബോർഡ് അധികാരികൾ മേൽശാന്തിമാരെ തിരുവാഭരണങ്ങൾ ഏൽപ്പിച്ചത്. വിഷുവിന് ചാർത്തിയശേഷം വൈകീട്ട് ദേവസ്വം സ്േട്രാങ് റൂമിലേക്ക് മാറ്റാൻ തിരുവാഭരണങ്ങൾ തിരികെ വാങ്ങിയപ്പോഴാണ് മാലയുടെ കുറവ് കണ്ടെത്തിയത്. തിരുവാഭരണം കണ്ടെത്തിയതറിഞ്ഞ് ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി. പിന്നീട് ഇവയുടെ മൂല്യം നിർണയിക്കുന്നതിനായി ദേവസ്വം െഗസ്റ്റ്ഹൗസിൽ പരിശോധന തുടർന്നു. കസ്റ്റഡിയിൽ വാങ്ങിയ ഇത് കൂടുതൽ അന്വേഷണത്തിന് ശേഷം കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.