തിരുവനന്തപുരം: പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിൽ തീവ്രവാദ ശക്തികൾ നുഴഞ്ഞുകയറിയ െന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തെ പിന്തുണക്കാതെ തള്ളി സി.പി.െഎ. തീവ്രവാദ ശക്തികൾ നുഴ ഞ്ഞുകയറിയോയെന്ന് അത് പറഞ്ഞവരോട് തന്നെ ചോദിക്കണമെന്ന് സി.പി.െഎ സംസ്ഥാന സെക് രട്ടറി കാനം രാേജന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ കൈയിൽ പൊ ലീസിെൻറ ഇൻറലിജൻസ് സംവിധാനമുണ്ട്. എെൻറ കൈവശം പാർട്ടിയുടെ പാവം സഖാക്കൾ നൽകുന്ന വിവരമേയുള്ളൂ. അതാണ് മുഖ്യമന്ത്രിയുടേതിൽനിന്ന് വ്യത്യസ്ത അഭിപ്രായം. ഞങ്ങൾക്ക് തീവ്രവാദികളുമായി ഒരു ബന്ധവുമില്ല, ചങ്ങാത്തവുമില്ല’ -കാനം പറഞ്ഞു.
അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി തിടുക്കത്തിലെന്നതല്ല വിഷയമെന്ന് പറഞ്ഞ അദ്ദേഹം, ആർക്കും എതിരെ യു.എ.പി.എ ചുമത്താനേ പാടില്ലെന്ന് വ്യക്തമാക്കി. യു.എ.പി.എ കേസ് അന്വേഷണം എൻ.െഎ.എക്ക് സംസ്ഥാന പൊലീസിന് തിരിച്ചുനൽകാവുന്നതാണ്. അന്വേഷണത്തിൽ കഴമ്പില്ലെന്ന് തെളിഞ്ഞാൽ അത് ചെയ്യാം.
അട്ടപ്പാടി മഞ്ചക്കണ്ടിയിൽ മാവോവാദികളെ ക്ലോസ് റേഞ്ചിൽ നിന്നാണ് തണ്ടർബോൾട്ട് വെടിെവച്ചതെന്ന സി.പി.െഎയുടെ അന്വേഷണ റിപ്പോർട്ട് തെറ്റാണെന്ന് തെളിയിക്കാൻ സർക്കാറിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും കാനം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ ഒാൺലൈനായി പേര് ചേർക്കാനുള്ള തീയതി ഫെബ്രുവരി 14ൽനിന്ന് നീട്ടണമെന്ന് സംസ്ഥാന തെരെഞ്ഞടുപ്പ് കമീഷനോട് ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.