പിടികിട്ടാപുള്ളി സുഹൃത്തിനെ കാണാനെത്തിയപ്പോൾ പിടിയിലായി

പരപ്പനങ്ങാടി: ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് പൊലീസ് പിടിയിൽ. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി പി.പി അർഷാദ്, (32) പരപ്പനങ്ങാടി സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ ജിനേഷ് ,തിരൂർ ഡാൻസഫ് അംഗങ്ങളായ ജിനു, വിപിൻ, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്,വിബീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

കടലുണ്ടി നഗരത്തിൽ സുഹൃത്തിനെ കാണുന്നതിനായി വരുന്നുണ്ടെന്ന  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നേരത്തെ കടലുണ്ടി നഗരം ടോൾബൂത്ത് ആക്രമിച്ച കേസിലും, 2014ൽ കടലുണ്ടി നഗരത്തുള്ള ഒരു ബേക്കറി അടിച്ചു തകർത്ത് കടയുടമയെ അതിക്രമിച്ച കേസിലും, മണൽ അനധികൃതമായി കളവ് ചെയ്തുകൊണ്ട് പോയതിനും ഇയാളുടെ പേരിലുള്ള കേസിൻമേലാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നത്. കാലങ്ങളായി നാട്ടിൽ വരാതെ കാസർഗോഡ് ആലപ്പുഴ തുടങ്ങി സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

Tags:    
News Summary - the Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.