കൂറ്റനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൃശൂർ കുരിച്ചിക്കര സ്വദേശി സജീവനെ (55) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കൂറ്റനാട് ആമക്കാവിനടുത്ത് സഹോദരി താമസിക്കുന്ന വാടക ക്വാർട്ടേഴ്സ് സന്ദർശിക്കാറുണ്ടായിരുന്നു. ജൂൺ മാസത്തിൽ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് അയൽവാസികളായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെൺകുട്ടികളെ പിഡിപ്പിക്കാൻ ശ്രമിച്ചത്.
പരാതിയെ തുടർന്ന് വെള്ളിയാഴ്ച പ്രതിയെ ആമക്കാവിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ കെ. സതീഷ്കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോക്സോ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. സബ് ഇൻസ്പെക്ടർ ടി.വി. ഋഷി പ്രസാദ്, സീനിയർ സി.പി. ഒ ശശി നാരയണൻ, സി.പി. ഒ പ്രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.