ഓച്ചിറ: കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാളയുടെ ഫോട്ടോ എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിലായി.
കുലശേഖരപുരം ചന്ദ്രലയം വീട്ടിൽ വിഷ്ണു (25) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഓച്ചിറ കാളകെട്ട് ഉത്സവം കാണാനെത്തിയ കുലശേഖരപുരം, കടത്തൂർ സ്വദേശിയായ സൂര്യ നാരായണന്റെ സുഹൃത്തായ അശ്വനിദേവ് കെട്ടുകാളയുടെ ഫോട്ടോ എടുത്തത് പ്രതിയുടെ സുഹൃത്തായ അജിത്ത് ചോദ്യം ചെയ്യുകയും ഇയാളെ മർദിക്കുകയും ചെയ്തിരുന്നു.
ഇത് ചോദ്യം ചെയ്യാനെത്തിയ സൂര്യ നാരായണനെയും മറ്റൊരു സുഹൃത്തായ ജസ്റ്റിെനയും പ്രതികൾ സംഘം ചേർന്ന് കമ്പിവടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സൂര്യനാരായണന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഓച്ചിറ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അക്രമിസംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ നേരേത്തതന്നെ പൊലീസ് പിടികൂടിയിരുന്നു.
കേസിലെ അഞ്ചാം പ്രതിയാണ് വിഷ്ണു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.