നടന്നത് തീവ്രവാദ സ്വഭാവമുള്ള ആക്രമണം, ബി.ജെ.പി-പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി വീണ്ടും ചർച്ച -മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: ജില്ലയിലുണ്ടായത് തീവ്രാവാദ സ്വഭാവമുള്ള ആക്രമണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. അതിനാൽ തന്നെ പൊലീസിന് ഇതിനെ പെട്ടെന്ന് നിയന്ത്രിക്കുക എളുപ്പ​മായിരുന്നില്ല. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ചേർന്ന സർവകക്ഷി യോഗത്തിന് ശേഷം മാധ്യമ​പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകും. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകും. യാതൊരു കരുണയുമില്ലാ​ത്ത നടപടിയാണ് ഉണ്ടാവുക. ജനങ്ങളുടെ ഭീതി അകറ്റുകയാണ് പ്രാധാന്യം.

സമാധാന ശ്രമങ്ങൾ തുടരും. എല്ലാ ജനങ്ങളെയും ഒരുമിച്ച് നിർത്തും. ബി.ജെ.പിക്ക് പരാതി ഉണ്ടെങ്കിൽ കേൾക്കും. സർവകക്ഷി യോഗത്തിൽ തർക്കമുണ്ടായിട്ടില്ല. ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയതിൽ വേദനയുണ്ട്.

ബി.ജെ.പി യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാൻ തീരുമാനിച്ചാണെന്നാണ് മനസ്സിലായത്. ബി.ജെ.പി-പോപ്പുലർ ഫ്രണ്ട് സംഘടനകളെ വിളിച്ചുചേർത്ത് ജില്ല ഭരണകൂടം വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - The attack was of a terrorist nature - k Krishnankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.