തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കൂളുകളിൽ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ ഓഫ്ലൈനിൽ നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സി.ബി.എസ്.ഇ പ്രാദേശിക ഓഫിസർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, ബി. ബബിത എന്നിവർ ഉൾപ്പെട്ട ഫുൾ െബഞ്ച് ഉത്തരവിട്ടു.
സി.ബി.എസ്.ഇ നിർദേശങ്ങൾക്ക് വിരുദ്ധമായി എറണാകുളം ജില്ലയിലെ നിരവധി സ്കൂളുകൾ കുട്ടികളെ വിളിച്ചുവരുത്തി ഒമ്പത്, പതിനൊന്ന് പരീക്ഷകൾ നടത്തിയെന്ന രക്ഷാകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷൻ പ്രശ്നത്തിൽ ഇടപെട്ടത്.
ഒമ്പതാം ക്ലാസിൽ പൊതുപരീക്ഷ ഇല്ലെന്നിരിക്കെ, കോവിഡ് ഭീഷണി അവഗണിച്ച് കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിച്ചത് സി.ബി.എസ്.ഇയുടെ നിബന്ധനകൾക്ക് നിരക്കാത്ത നടപടിയാണ്. അതിനാൽ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ ഓഫ്ലൈനിൽ എഴുതിക്കാൻ സ്കൂളുകളെ അനുവദിക്കാനാവില്ലെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.