തൃശൂർ: വിവാദ സിനിമയായ ‘കേരള സ്റ്റോറി’ ഇടുക്കി രൂപത പ്രദർശിപ്പിച്ചതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ സഭക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ, ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ.
തൃശൂർ എടുക്കുന്നത് കെ. മുരളീധരൻ ആയിരിക്കും. തൃശൂർ എടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണ്. ഓരോരുത്തരും അങ്ങനെ പലതും ആഗ്രഹിക്കും, അത് നടപ്പാകണമെന്നില്ല. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും ജയിക്കുന്നത് മുരളീധരൻ ആയിരിക്കും. താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം പരത്തുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെ. ജീവനുള്ള കാലം കോൺഗ്രസുകാരനായി തുടരും. പിതാവ് കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.