തിരുവനന്തപുരം: കൊട്ടാരക്കരയിൽ പ്രതിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനക്ക് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ലെന്ന് സഹപ്രവർത്തക ഡോ.നാദിയ. ഇവർ ജോലി ചെയ്തിരുന്ന താലൂക്ക് ആശുപത്രിയിൽ അതിനുള്ള സൗകര്യം ഇല്ലായിരുന്നെന്നും ഡോ.നാദിയ മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കൽ ഇന്റ്യുബേഷനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ശ്വാസകോശത്തിൽ കുത്തേറ്റത് കണ്ടെത്തിയില്ല. അത് നടന്നിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും അവർ ആരോപിച്ചു. പ്രതി സന്ദീപ് ബോധപൂർവമാണ് ആക്രമിച്ചത്. സന്ദീപ് മെഡിക്കല്‍ ഉപകരണം കൈയിൽ ഒളിപ്പിച്ചുവെച്ചു.
പ്രതി അക്രമാസക്തനാകുമെന്ന് പൊലീസ് മുൻകൂട്ടി കാണമായിരുന്നു. അക്രമം നടക്കുന്നത് വന്ദനക്ക് അറിയില്ലായിരുന്നു. പൊലീസ് അക്രമം നടക്കുന്ന സ്ഥലത്ത് നിന്ന് ഓടിപ്പോയി. കൂടെയുണ്ടായിരുന്ന ഡോ.ഷിബിൻ ആണ് വന്ദനയെ രക്ഷപ്പെടുത്തിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.