മന്ത്രി എ.കെ.ശശീന്ദ്രനെതിരെ നിയമനടപടികളുമായി മുന്നോട്ട്​ പോകുമെന്ന്​ പരാതിക്കാരി

കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ നിയമനടപടികളുമായി മുന്നോട്ട്​ പോകുമെന്ന്​ പരാതിക്കാരിയായ യുവതി. കേസ്​ തീർക്കണമെന്നതിൽ മ​ന്ത്രി പറഞ്ഞതിൽ ഭീഷണിയുടെ സ്വരമുണ്ട്​. പാർട്ടി പ്രശ്​നം ചർച്ച ചെയ്യാനല്ല മന്ത്രി വിളിച്ചതെന്നും യുവതി പറഞ്ഞു. മുഖ്യമന്ത്രി കണ്ണടച്ച്​ ഇരുട്ടാക്കുകയാണെന്നും അവർ ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട്​ പൊലീസ്​ മൊഴിയെടുക്കാൻ വന്നത്​ തന്നെ അറിയിക്കാതെ. എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​ത്​ 48 മണിക്കൂർ കഴിഞ്ഞിട്ടും കേസിൽ തന്‍റെ ​മൊഴി രേഖപ്പെടുത്തിയിട്ടില്ല. പൊലീസ്​ ഇപ്പോൾ നടത്തുന്ന അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയാറാണെന്നും യുവതി പറഞ്ഞു.

നേരത്തെ, മന്ത്രി ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി വിവാദത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകിയിരുന്നു. ഇതിന്​ അനുമതി നൽകാത്തതിനെ തുടർന്ന്​ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Tags:    
News Summary - The complainant said that legal action will be taken against Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.