തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണെൻറ വിദേശയാത്രകളുടെ എണ്ണം സംബന്ധിച്ച് അദ്ദേഹത്തിെൻറ ഒാഫിസ് നൽകിയ കണക്ക് തെറ്റാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ്. 11 വിദേശയാത്രകളാണ് അദ്ദേഹം നടത്തിയതെന്നാണ് സ്പീക്കറുടെ ഓഫിസ് കഴിഞ്ഞമാസം ചൂണ്ടിക്കാട്ടിയത്. ഇതിൽ ഭൂരിപക്ഷവും ഒൗദ്യോഗിക യാത്രകളായിരുന്നെന്നായിരുന്നു വിശദീകരണം. എന്നാൽ, 21 തവണ സ്പീക്കര്‍ യു.എ.ഇയിലെത്തിയിരുന്നെന്നാണ് അവിടത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിവരാവകാശ നിയമപ്രകാരം ദിവസങ്ങൾക്കുമുമ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്.
ധനരാജ് സുഭാഷ് എന്ന വ്യക്തി നൽകിയ അപേക്ഷയിൽ ഇൗമാസം 18 നാണ് ദുബൈ കോൺസുലേറ്റ് ജനറൽ ഒാഫ് ഇന്ത്യയുടെ ഒാഫിസിൽ നിന്ന് ഇത് സംബന്ധിച്ച മറുപടി നൽകിയത്. 21 തവണ യു.എ.ഇയിലെത്തിയ പി. ശ്രീരാമകൃഷ്ണൻ മൂന്നു തവണ മറ്റ് രാജ്യങ്ങളിലേക്ക് പോകാനാണ് ദുബൈയിലെത്തിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
11 വിദേശയാത്ര നടത്തിയതിൽ ഒമ്പതെണ്ണം ഒൗദ്യോഗിക സന്ദർശനമായിരുന്നെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. 2016ല്‍ ചുമതലയേറ്റശേഷം ഒമ്പത് തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ശ്രീരാമകൃഷ്ണന് പറന്നു. ലണ്ടന്‍, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഒാരോ തവണയും. പതിനൊന്നില്‍ രണ്ടുതവണ സ്വകാര്യ ആവശ്യത്തിനാണ് പോയതെന്നും അതിെൻറ തുക കൈയില്‍നിന്ന് ചെലവാക്കിയെന്നും വിവരാവകാശരേഖയിൽ വ്യക്തമാക്കിയിരുന്നു.
ഒൗദ്യോഗികമായി നടത്തിയ നാല് യാത്രകള്‍ക്കായി 9,05,787 രൂപ ഖജനാവില്‍നിന്ന് ചെലവിട്ടു. ബാക്കിയുള്ള യാത്രകളുടെ ചെലവിനെക്കുറിച്ച് അദ്ദേഹത്തിെൻറ ഒാഫിസ് നൽകിയ മറുപടിയിലുണ്ടായിരുന്നില്ല. എന്നാൽ, യാത്ര സംബനന്ധിച്ച കണക്ക് തെറ്റാണെന്നാണ് യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് നൽകിയ മറുപടിയിൽനിന്ന് വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.