തിരുവനന്തപുരം: പ്രഫഷനൽ കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ന്യൂനപക്ഷ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നുവരികയാണെന്ന് സി.പി.എം. കീഴ്ഘടകങ്ങളിൽ ആരംഭിച്ച സി.പി.എം സമ്മേളനങ്ങളിൽ നേതാക്കൾക്ക് പ്രസംഗിക്കാൻ നൽകിയ കുറിപ്പിലാണ് ഇൗ പരാമർശം. എന്നാൽ, വർഗീയതക്കെതിരായ പ്രചാരണങ്ങൾ മതവിശ്വാസത്തിനെതിരായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ലോകത്തെ ജനാധിപത്യ വിശ്വാസികളും മുസ്ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ പോലുള്ള സംഘടനകളെപ്പോലും പിന്തുണക്കുന്ന ചർച്ചകൾ കേരളത്തിൽ രൂപപ്പെടുന്നെന്നത് അതിഗൗരവമാണെന്നും 'ന്യൂനപക്ഷ വർഗീയത' എന്ന ഉപഖണ്ഡികയിൽ പറയുന്നു. മുസ്ലിം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം വർഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിെൻറ ആശയപരമായ വേരുകൾ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇൗ സാഹചര്യം ഉപയോഗിച്ച് നടത്തുന്നു. 'മാധ്യമം' പത്രം മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിൽ ഇടപെട്ടും ഇവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ട്. ആശയപരമായ പ്രചാരണങ്ങളിലാണ് ജമാഅത്തെ ഇസ്ലാമി ഉൗന്നുന്നത്. അധികാരത്തിനുവേണ്ടി ഏത് വർഗീയ ശക്തിയുമായും ചേരുന്ന കോൺഗ്രസിെൻറ നയമാണ് കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ വെൽെഫയർ പാർട്ടിയുമായുള്ള യു.ഡി.എഫ് സഖ്യത്തിലേക്ക് നയിച്ചത്. ഒളിഞ്ഞും തെളിഞ്ഞും നിയമസഭ തെരഞ്ഞെടുപ്പിലും ആ ബാന്ധവം തുടർന്നു. ആക്രമണോത്സുകമായ പ്രവർത്തനത്തിലൂടെ എസ്.ഡി.പി.െഎ മുസ്ലിം ചെറുപ്പക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഇതിനെതിരെയും ശക്തമായ നിലപാട് സ്വീകരിക്കാനാകണം.
തിരുവനന്തപുരം: അടുത്ത കാലത്തായി ക്രൈസ്തവരിലെ ചെറിയൊരു വിഭാഗത്തിൽ കണ്ടുവരുന്ന വർഗീയ സ്വാധീനത്തെ ഗൗരവമായി കാണണമെന്നും സി.പി.എം. ക്രൈസ്തവ ജനവിഭാഗങ്ങൾ വർഗീയമായ ആശയങ്ങൾക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ല. മുസ്ലിം ജനവിഭാഗത്തിനെതിരെ ക്രിസ്ത്യൻ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടപെടണം. ഇത്തരം ചിന്താഗതികൾ ആത്യന്തികമായി ഭൂരിപക്ഷ വർഗീയതക്ക് നേട്ടമാകുകയാണെന്ന് തിരിച്ചറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.