സ്വവർഗപങ്കാളിയുടെ മൃതദേഹം വേണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈകോടതിയിൽ

കൊച്ചി: സ്വവർഗപങ്കാളിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം മുണ്ടക്കയം സ്വദേശിയായ യു​വാവ് ഹൈക്കോടതിയിൽ. ഹർജിയിൽ പൊലീസിന്‍റെയും സ്വകാര്യ ആശുപത്രിയുടെയും വിശദീകരണം തേടിയിരിക്കുകയാണ് ഹൈകോടതി. വിഷയത്തിൽ നാളെ മറുപടി നൽകാൻ സിംഗിൾ ബഞ്ച് നിർദ്ദേശം നൽകി. കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച മനുവി​െൻറ മൃതദേഹം ഏറ്റെടുക്കാൻ അനുമതി തേടിയാണ് പങ്കാളിയായ ജെബിൻ കോടതിയെ സമീപിച്ചത്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ഞായറാഴ്ചയാണ് മനു മരിച്ചത്. കഴിഞ്ഞ ഒരു വർഷമായി മനുവിനോടൊപ്പം കഴിയുന്നയാളാണ് ജെബിൻ.

മനുവുമായി അകന്ന് നിൽക്കുന്ന ബന്ധുക്കൾ ആശുപത്രിയിലെ ചികിത്സാ ചെലവ് നൽകി. എന്നാൽ, മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല. ഇൗ സാഹചര്യത്തിലാണ് ജെബിൻ മൃതദേഹം വിട്ട് നൽകണമെന്ന് ആവശ്യവുമായി രംഗ​ത്തെത്തിയത്. അനന്തരാവകാശി ആണെന്നതിന് രേഖകളില്ലാത്തതാണ് വെല്ലുവിളിയായത്. ഇതിനാൽ മൃതദേഹം വിട്ട് നൽകാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. ഇതോ​ടെയാണ് യുവാവ് കോടതിയിലെത്തിയത്.

കേസിൽ ബന്ധുക്കളുടെ നിലപാട് അറിയിക്കാൻ കളമശ്ശേരി പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി അധികൃതരും ഈ വിഷയത്തിൽ ബുധനാഴ്ച വിശദീകരണം നൽകണം. തുടർന്നായിരിക്കും കോടതിയുടെ നടപടിയുണ്ടായിരിക്കുക. ഇത്തരമൊരു സംഭവം കേരളത്തിൽ ആദ്യമാണെന്ന് പറയുന്നു.കോടതിയുടെ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജെബിൻ. 

Tags:    
News Summary - The friend is in court asking for the body to be released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.