കോഴിക്കോട് മുസ്ലിം ലീഗ് ആസ്ഥാനത്തെ ഡിജിറ്റൽ സ്റ്റുഡിയോയിലെ പണിപ്പുരയിൽ ജീവനക്കാർ

സൈബറിടത്തിൽ പച്ചപ്പട ഇളകി

മ​ണ്ഡ​ല​ത്തി​ലെ നേ​ര​ങ്ക​ത്തി​ന്​ സ​മാ​ന​മാ​യി വാ​ക്​​പോ​രാ​ട്ട​വും അ​ടി​ത​ട​യും ന​ട​ക്കു​ന്ന ഇ​ട​മാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ. പോ​സ്​​റ്റ​റൊ​ട്ടി​ക്കാ​നും പ്ര​സം​ഗി​ക്കാ​നും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി പ​റ​യാ​നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നും എ​ന്തി​ന്​ ട്രോ​ളാ​ൻ​വ​രെ പ​രു​വ​പ്പെ​ട്ടു​കി​ട​ക്കു​ന്ന ഇ​ട​മാ​ണ​ത്. അ​വി​ട​ത്തെ ഉ​ത്സ​വ​ക്കൊ​ഴു​പ്പ്​ ക​ണ്ടാ​ല​റി​യാം തെ​ര​ഞ്ഞെ​ടു​പ്പു​ത്സ​വ​ത്തെ മ​ല​യാ​ളി എ​ങ്ങ​നെ​യാ​ണ്​ നെ​ഞ്ചേ​റ്റി​യി​രി​ക്കു​ന്ന​തെ​ന്ന്. ഇ​ത്ത​ര​ത്തി​ൽ പാ​ക​പ്പെ​ട്ടു​കി​ട​ക്കു​ന്ന ഇ​ട​ത്തെ ത​ങ്ങ​ളു​ടേ​താ​ക്കു​ന്ന​തി​ൽ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ മി​ടു​ക്ക്​ കാ​ട്ടാ​തി​രി​ക്കു​ന്ന​തെ​ങ്ങ​നെ. ഈ ​രം​ഗ​ത്തെ മി​ക​ച്ച പ്ര​ഫ​ഷ​ന​ലു​ക​ളെ രം​ഗ​ത്തി​റ​ക്കി​യാ​ണ്​ പാ​ർ​ട്ടി​ക​ളു​ടെ യു​ദ്ധ​മു​റി​യൊ​രു​ങ്ങു​ന്ന​ത്. ഇ​ക്കു​റി നോ​ക്കാം മു​സ്​​ലിം ലീ​ഗി​‍െൻറ യു​ദ്ധ​ത​ന്ത്ര​ങ്ങ​ള​ു​ടെ ചൂ​ടും ചൂ​രും.

മ​ണ്ഡ​ല​ങ്ങ​ൾ ഇ​ള​ക്കി​മ​റി​ക്കാ​ൻ റോ​ഡ്​ ഷോ​ക​ൾ വേ​ണം. കാ​ത​ട​പ്പി​ക്കു​ന്ന അ​നൗ​ൺ​സ്​​മെൻറി​‍െൻറ അ​ക​മ്പ​ടി​വേ​ണം. ത​ക​ർ​പ്പ​ൻ ഡ​യ​ലോ​ഗ്​ കാ​ച്ചു​ന്ന പ്ര​ഭാ​ഷ​ക​ർ വേ​ണം. പ​ക്ഷേ, ഇ​തൊ​ക്കെ നെ​വ​ർ​മൈ​ൻ​ഡ്​ ചെ​യ്​​ത്​ ഫോ​ണി​ൽ ക​ണ്ണു​താ​ഴ്​​ത്തി​യി​രി​ക്കു​ന്ന ന്യൂ​ജ​ൻ സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്താ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ത​ന്നെ ശ​ര​ണം. ഫേ​സ്​​ബു​ക്കി​ലും വാ​ട്​​സ്​​ആ​പ്പി​ലും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലും ട്വി​റ്റ​റി​ലു​മൊ​ന്നും അ​ത്ര സ​ജീ​വ​മ​ല്ലാ​ത്ത സ്​​ഥാ​നാ​ർ​ഥി​ക​ൾ പോ​ലും പേ​ജും ഗ്രൂ​പ്പും ക്ര​ി​യേ​റ്റ്​​ചെ​യ്​​ത്​ ന്യൂ​ജ​നാ​യി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ച്ച​പ്പ​ട​ക​ൾ പ​ല​തു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്​​ലിം​ലീ​ഗി​ന്​ ഔ​ദ്യോ​ഗി​ക​മാ​യു​ള്ള​ത്​ ര​ണ്ട്​ പ്ലാ​റ്റ​്​ ഫോ​മു​ക​ൾ. ഐ.​യു.​എം.​എ​ൽ കേ​ര​ള, ഇ​ന്ത്യ ലൈ​വ്​ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​ പാ​ർ​ട്ടി​യു​ടെ ച​ല​ന​ങ്ങ​ൾ സൈ​ബ​ർ ലോ​ക​ത്തെ​ത്തു​ന്ന​ത്. അ​ടു​ത്ത​കാ​ലം​വ​രെ സൈ​ബ​ർ​ലോ​ക​ത്ത്​​ അ​ധി​കം ശ്ര​ദ്ധ കൊ​ടു​ക്കാ​തി​രു​ന്ന പാ​ർ​ട്ടി​യും നേ​താ​ക്ക​ളും സ്​​ഥാ​നാ​ർ​ഥി​ക​ളും​ ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൈ​ബ​ർ ജാ​ഗ്ര​ത​യി​ലാ​ണ്. ന​വീ​ക​രി​ച്ച കോ​ഴി​ക്കോ​​ട്ടെ സം​സ്​​ഥാ​ന ക​മ്മി​റ്റി ആ​സ്​​ഥാ​ന​ത്ത്​ ഇ​തി​നാ​യി 'യു​ദ്ധ​മു​റി' സ​ജ്ജ​മാ​ക്കി​യി​രു​ന്നു. പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ പ​ച്ച​പ്പ​താ​ക പ്ര​ഫൈ​ലാ​ക്കി​യു​ള്ള കാ​ക്ക​ത്തൊ​ള്ളാ​യി​രം ഗ്രൂ​പ്പു​ക​ൾ​ക്ക് പാ​ർ​ട്ടി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്​ ഇ​വി​ടെ​നി​ന്നാ​ണ്.

സം​സ്​​ഥാ​ന നേ​താ​ക്ക​ളു​ടെ​യും സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ച​ല​ന​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത്​ എ​ഫ്.​ബി പേ​ജി​ലും വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലും ഇ​ൻ​സ്​​റ്റ​യി​ലു​മെ​ല്ലാം പോ​സ്​​റ്റാ​ൻ സം​വി​ധാ​ന​മു​ണ്ട്. ഒ​പ്പം, എ​തി​രാ​ളി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ പ്ര​തി​രോ​ധം തീ​ർ​ക്ക​ണം. അ​ത്യാ​ധു​നി​ക സ്​​റ്റു​ഡി​യോ​യും ലൈ​ബ്ര​റി​യു​മെ​ല്ലാം ഇ​തി​നാ​യി സ​ജ്ജം.

സൈ​ബ​ർ​വി​ങ്​ ത​യാ​റാ​ക്കു​ന്ന മെ​റ്റീ​രി​യ​ലു​ക​ൾ അ​ടി​ത്ത​ട്ടി​ലെ​ത്തി​ക്കാ​ൻ 14 ജി​ല്ല​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ വ​ള​ൻ​റി​യ​ർ ഫോ​റ​ങ്ങ​ളു​ണ്ട്. ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ​ക്കാ​ണ്​​ ഇ​ത്​ കീ​ഴ്​​ഘ​ട​ക​ങ്ങ​ൾ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​‍െൻറ ചു​മ​ത​ല. മ​ണ്ഡ​ല​ത്തി​ലും പ​ഞ്ചാ​യ​ത്തി​ലും അ​ഞ്ചു​പേ​ർ വീ​ത​വും വാ​ർ​ഡി​ൽ ര​ണ്ടു​പേ​രും ഷെ​യ​റി​ങ്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു.

ട്രോ​ളു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത്​ പു​റ​ത്തു​നി​ന്നാ​ണ്. മൂ​ർഛ​​യേ​റി​യ പ​രി​ഹാ​സ​ങ്ങ​ള​ട​ക്കം ട്രോ​ളു​ക​ളാ​യി വ​രു​ന്ന​തി​നാ​ൽ ഇ​തി​‍െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്ക​ല്ല. പു​റ​ത്തു​നി​ന്നു​ള്ള ആ​ർ​ട്ടി​സ്​​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന ട്രോ​ളു​ക​ൾ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ന്നു എ​ന്നു​മാ​ത്രം. നേ​താ​ക്ക​ളു​ടെ സ്​​റ്റാ​റ്റ​സ്​ അ​പ്​​ഡേ​റ്റി​നും എ​ഫ്.​ബി പോ​സ്​​റ്റു​ക​ൾ​ക്കും ട്വി​റ്റ​റി​നു​മെ​ല്ലാം റീ​ച്ചു​ണ്ടാ​ക്കു​ന്ന​തി​ലും സൈ​ബ​ർ വി​ങ്ങി​‍െൻറ ക​ര​ങ്ങ​ളു​ണ്ട്. അ​പ്​​ഡേ​റ്റു​ക​ൾ​ക്കു മാ​ത്ര​മാ​യി 50ഓ​ളം ഗ്രൂ​പ്പു​ക​ളു​ണ്ട്. സ​മ​യാ​സ​മ​യം പ്ര​ശ്​​നാ​ധി​ഷ്​​ഠി​ത​മാ​യി ഹാ​ഷ്​​ടാ​ഗു​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും സൈ​ബ​ർ​വി​ങ്​ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു. ​

പാ​ർ​ട്ടി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ചു​ക്കാ​ൻ പി.​എം. സാ​ദി​ഖ​ലി​ക്കാ​ണ്. ലീ​ഗ്​ ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും യൂ​ത്ത്​​ലീ​ഗ്​ പ്ര​സി​ഡ​ൻ​റ്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ളും സൈ​ബ​ർ ലോ​ക​ത്ത്​ മു​േ​മ്പ പ​റ​ന്ന​വ​രാ​ണ്. ഫേ​സ്​​ബു​ക്കി​ൽ മു​ന​വ്വ​റ​ലി ത​ങ്ങ​ൾ​ക്ക്​ ഏ​ഴു​ ല​ക്ഷ​ത്തി​ലേ​റെ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ ആ​റു ല​ക്ഷ​ത്തി​ലേ​റെ​യും ഫോ​ളോ​വ​ർ​മാ​രു​ണ്ട്. 

Tags:    
News Summary - The green army was stirring in cyberspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.