മുത്തു, എൻ. ഷംസുദ്ദീൻ എം.എൽ.എ

പല്ല് ഉന്തിയതി​െൻറ പേരിൽ ജോലി നിഷേധിച്ച സംഭവം പ്രാകൃതം-എൻ. ഷംസുദ്ധീൻ എം.എൽ.എ, പണം ഇല്ലാത്തതിനാലാണ് പല്ല് ശരിയാക്കാത്തതെന്ന് യുവാവ്

പല്ല് ഉന്തിയതി​െൻറ പേരിൽ ജോലി നിഷേധിച്ച സംഭവം പ്രാകൃതമാ​ണെന്ന് എൻ. ഷംസുദ്ധീൻ എം.എൽ.എ. വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ഇൗ നടപടി മറ്റാരെയെങ്കിലും സഹായിക്കാനാകുമെന്ന സംശയം എം.എൽ.എ ഉന്നയിച്ചു. ഇതിൽ ശക്തമായ നടപടി വേണം. വിഷയം പിഎസ് സി ചെയർമാന്റെ ശ്രദ്ധയിൽ എത്തിക്കും. എന്നാൽ, ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് പല്ലിന് തകരാർ വന്നതെന്നും പണമില്ലാത്തത് കൊണ്ടാണ് ശരിയാക്കാതിരുന്നതെന്നും ജോലി നഷ്ടപ്പെട്ട മുത്തു പറഞ്ഞു.

അട്ടപ്പാടിയിലെ ഗോത്രവർഗക്കാരാനാണ് മുത്തു. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകനാണ്. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്.

ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പി.എസ്.സിയുടെ സ്പെഷൽ റിക്രൂട്മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. 18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാർ പരിഹരിക്കാമെന്നാണു പറയുന്നത്. മുക്കാലിയിൽ നിന്നു 15 കിലോമീറ്റർ ദൂരെ ഉൾവനത്തിലാണു മുത്തുവിന്റെ ആനവായ് ഊര്. പൂർണമായും വനാശ്രിത സമൂഹമാണ് ഊരിലെ കുറുമ്പർ വിഭാഗം.

Tags:    
News Summary - The incident of denying a job to a tribal youth is in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.