ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാനൊരുക്കിയ കെണി; തെളിവെടുപ്പിൽ തലകുനിച്ച് ഗ്രീഷ്മ ആർ. നായർ

തിരുവനന്തപുരം സ്വദേശി ഷാരോൺ രാജിനെ ​കൊലപ്പെടുത്തിയ കേസിൽ കാമുകി ഗ്രീഷ്മ ആർ.നായരെ തെളിവെടുപ്പിന് എത്തിച്ചു. ജ്യൂസിലും കഷായത്തിലും വിഷം കലർത്തി കൊടുത്താണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.

ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലാന്‍ വേണ്ടിയായിരുന്നുവെന്ന് ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വിവരം. എന്നാല്‍ ഏതുതരത്തിലുള്ള വിഷമാണ് ജ്യൂസില്‍ കലര്‍ത്തിയതെന്നോ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഗ്രീഷ്മ ഷാരോണുമായി ചേറന്ന് ജ്യൂസ് ചലഞ്ച് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

Tags:    
News Summary - The Juice Challenge is a trap set to kill Sharon; Greeshma R Nair bowed her head in the evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.