തിരുവനന്തപുരം: സംസ്ഥാനത്ത് കെ-റെയിൽ സർവേ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. ഇന്ന് സർവേ നടപടികൾ ഉണ്ടാവില്ല. കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർവേ നടപടികൾ നിർത്തിവെച്ചതെന്നാണ് സൂചന. പ്രതിഷേധക്കാർക്കെതിരെ കെ-റെയിൽ സർവേ നടത്തുന്ന ഏജൻസികൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർ ജീവനക്കാരെ ആക്രമിക്കുകയും സർവേ ഉപകരണങ്ങൾ കേടുവരുത്തുകയും ചെയ്യുന്നുവെന്നുമായിരുന്നു ഏജൻസിയുടെ പരാതി. അതേസമയം, സംസ്ഥാനവ്യാപകമായി സർവേ നിർത്തിവെച്ചിട്ടില്ലെന്ന് കെ-റെയിൽ അറിയിച്ചു.
അതേസമയം, മാർച്ച് 31നകം കെ-റെയിൽ സർവേ നപടികൾ പൂർത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ സർവേ നടപടികളിൽ ഇനി എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കേണ്ടത് കെ-റെയിൽ അധികൃതരാണ്.
കെ-റെയിൽ സർവേക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മാടപ്പള്ളിയിലുണ്ടായ പ്രതിഷേധം പൊലീസ് നടപടിയിലേക്കും നീങ്ങിയിരുന്നു. അതേസമയം, കെ-റെയിൽ സമരക്കാരോട് സംയമനം പാലിക്കണമെന്ന് പൊലീസുകാർക്ക് ഡി.ജി.പി നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.