സംസ്ഥാനത്ത് കെ-റെയിൽ സർവേ താൽക്കാലികമായി നിർത്തിവെച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കെ-റെയിൽ സർവേ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. ഇന്ന് സർവേ നടപടികൾ ഉണ്ടാവില്ല. കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർവേ നടപടികൾ നിർത്തിവെച്ചതെന്നാണ് സൂചന. പ്രതിഷേധക്കാർക്കെതിരെ കെ-റെയിൽ സർവേ നടത്തുന്ന ഏജൻസികൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർ ജീവനക്കാരെ ആക്രമിക്കുകയും സർവേ ഉപകരണങ്ങൾ കേടുവരുത്തുകയും ചെയ്യുന്നുവെന്നുമായിരുന്നു ഏജൻസിയുടെ പരാതി. അതേസമയം, സംസ്ഥാനവ്യാപകമായി സർവേ നിർത്തിവെച്ചിട്ടില്ലെന്ന് കെ-റെയിൽ അറിയിച്ചു.
അതേസമയം, മാർച്ച് 31നകം കെ-റെയിൽ സർവേ നപടികൾ പൂർത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ സർവേ നടപടികളിൽ ഇനി എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കേണ്ടത് കെ-റെയിൽ അധികൃതരാണ്.
കെ-റെയിൽ സർവേക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മാടപ്പള്ളിയിലുണ്ടായ പ്രതിഷേധം പൊലീസ് നടപടിയിലേക്കും നീങ്ങിയിരുന്നു. അതേസമയം, കെ-റെയിൽ സമരക്കാരോട് സംയമനം പാലിക്കണമെന്ന് പൊലീസുകാർക്ക് ഡി.ജി.പി നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.